
കൊച്ചി: റെക്കോർഡ് ഭേദിച്ച സ്വർണ വിലയിൽ ഇടിവ്. ഒരു പവൻ സ്വർണത്തിന് 400 രൂപ കുറഞ്ഞ് 45,360 രൂപയിലെത്തി. ഗ്രാമിന് 50 രൂപ താഴ്ന്ന് 5670 രൂപയായി.
ശനിയാഴ്ച സ്വർണ വില റെക്കോഡ് നിരക്കായ 45,920 രൂപയിലെത്തിയിരുന്നു. ഇന്നലെ വിലയിൽ നേരിയ ഇടിവ് രേഖപ്പെടുത്തിയിരുന്നു.