സ്വര്‍ണ വിലയില്‍ ഇടിവ്; പവന് ഒറ്റയടിക്ക് 200 രൂപ കുറഞ്ഞു

ഇന്നലെ ഒറ്റയടിക്ക് 560 രൂപയാണ് വര്‍ധിച്ചത്.
gold rate today 17-05-2024
സ്വര്‍ണ വിലയില്‍ ഇടിവ്; പവന് ഒറ്റയടിക്ക് 200 രൂപ കുറഞ്ഞു

കൊച്ചി: ഇന്നലെ ഒറ്റയടിക്ക് 560 രൂപ വര്‍ധിച്ച സ്വര്‍ണ വിലയിൽ ഇന്ന് ഇടിവ്. ഇന്ന് ( 17/05/2024) പവന്‍ 200 രൂപ കുറഞ്ഞ് പവന്‍ സ്വര്‍ണത്തിന്‍റെ വില 54,080 രൂപയിലെത്തി. ഗ്രാമിന് 25 രൂപയാണ് കുറഞ്ഞത്. 6760 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ ഇന്നത്തെ വില.

ഇന്നലെ ഒറ്റയടിക്ക് 560 രൂപ വര്‍ധിച്ചപ്പോൾ സ്വര്‍ണവില വീണ്ടും റെക്കോര്‍ഡുകള്‍ ഭേദിച്ച് മുന്നേറുമെന്ന പ്രതീക്ഷയായിരുന്നു. ഇന്നലെ 54,280 രൂപയായിരുന്നു ഒരു പവന്‍ സ്വര്‍ണത്തിന്‍റെ വില.

കഴിഞ്ഞമാസം 19ന് 54,500 കടന്നതാണ് സ്വര്‍ണത്തന്‍റെ സര്‍വകാല റെക്കോര്‍ഡ് വില. ഓഹരി വിപണിയില്‍ ഉണ്ടായ ചലനങ്ങളും അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണവിലയില്‍ ഉണ്ടാകുന്ന മാറ്റങ്ങളുമാണ് വിലയെ സ്വാധീനിക്കുന്നത്. സുരക്ഷിത നിക്ഷേപം എന്ന നിലയില്‍ സ്വര്‍ണത്തിലേക്ക് കൂടുതല്‍ പേര്‍ എത്തുന്നതാണ് സ്വര്‍ണവില ഇപ്പോഴും ഇത്തരത്തിൽ ഉയരാന്‍ കാരണം.

Trending

No stories found.

Latest News

No stories found.