റെക്കോർഡുകൾ പിന്നിട്ട് സ്വർണവില; പവന് 44000 കടന്നു

പവന് 12,00 രൂപയാണ് ഒറ്റയടിക്ക് ഉയർന്നത്
റെക്കോർഡുകൾ പിന്നിട്ട് സ്വർണവില; പവന് 44000 കടന്നു

കൊച്ചി: സ്വർണവിലയിൽ വൻ കുതിപ്പ്. പവന് 1,200 രൂപയാണ് ഒറ്റയടിക്ക് ഉയർന്നത്. 44,240 രൂപയാണ് ഇന്ന് ഒരു പവൻ സ്വർണത്തിന്‍റെ വിപണി വില. ഗ്രാമിന് 150 രൂപ വർധിച്ച് 5530-ൽ എത്തി.

ഇന്നലെ 200 രൂപ വർധിച്ച് പവന് 43,040 രൂപയിലെത്തിയിരുന്നു. ഗ്രാമിന് 25 രൂപ കൂടി 5380 രൂപയായിരുന്നു വിപണി വില. സ്വർണ വില ആദ്യമായാണ് ഇത്രയധികം വർധിക്കുന്നത്.

Trending

No stories found.

Latest News

No stories found.