

സ്വർണവിലയിൽ 5,000 ത്തിലധികം രൂപയുടെ ഇടിവ്; ഒരു പവൻ വാങ്ങാൻ എത്ര കൊടുക്കണം!
കൊച്ചി: വ്യാഴാഴ്ചത്തെ റെക്കോഡ് വർധനയ്ക്ക് ശേഷം വെള്ളിയാഴ്ച സ്വർണവിലയിൽ ഇടിവ് രേഖപ്പെടുത്തി. പവൻ വിലയിൽ 5240 രൂപയുടെ കുറവാണ് രേഖപ്പെടുത്തിയത്.
ഇതോടെ 1,25,120 രൂപയ്ക്കാണ് സ്വർണം വ്യാപാരം നടത്തുന്നത്. ഗ്രാമിന് 655 രൂപ കുറഞ്ഞ് 15,640 രൂപയിലെത്തി. ഇതോടെ ഒരു പവൻ സ്വർണം വാങ്ങാൻ ഒന്നര ലക്ഷം രൂപയ്ക്കടുത്ത് നൽകേണ്ടി വരും.
വ്യാഴാഴ്ച പവന് 8640 രൂപ വർധിച്ച് 1,31,160 രൂപയായി ഉയർന്നിരുന്നു. ആഗോളതലത്തിൽ അനിശ്ചിതത്വം തുടരുന്നതിനാൽ വരുംദിവസങ്ങളിലും വിപണിയിൽ കനത്ത ചാഞ്ചാട്ടം പ്രകടമായേക്കാമെന്നാണ് വിവരം.