

കൊച്ചി: സംസ്ഥാനത്തെ സ്വര്‍ണവിലയില്‍ ഇന്നു മാറ്റമില്ല. ഒരു പവന്‍ സ്വര്‍ണത്തിന് 59,600 രൂപയും ഗ്രാമിന് 7450 രൂപയുമാണ് ഇന്നത്തെ (21/01/2025) നിരക്ക്.
ഈ മാസത്തിന്‍റെ തുടക്കത്തില്‍ 57,200 രൂപയായിരുന്നു ഒരു പവന്‍ സ്വര്‍ണത്തിന്‍റെ വില. പിന്നീട് ഏറിയും കുറഞ്ഞു ജനുവരി 17ന് ഈ മാസത്തെ ഏറ്റവും ഉടർന്ന നിരക്കായ 59,600 രൂപയിലേത്തി. എന്നാൽ 60,000 തെടുമെന്ന് പ്രതീക്ഷിച്ചിരിക്കുന്ന നിരക്കാണ് കുറഞ്ഞും മാറ്റമില്ലാതെയും തുടരുന്നത്.
രാജ്യാന്തര വിപണിയിലെ മാറ്റങ്ങളും ഡോളര്‍ ദുര്‍ബലമായതും അടക്കമുള്ള ഘടകങ്ങളാണ് സ്വര്‍ണവിലയെ സ്വാധീനിച്ചത്. അതേസമയം, വെള്ളിയുടെ വിലയിലും മാറ്റമില്ല. ഗ്രാമിന് 99 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്.
ഒരാഴ്ചത്തെ സ്വർണവില ഇങ്ങനെ:
ജനുവരി 14 - 58,640 രൂപ (-)
ജനുവരി 15 - 58,720 രൂപ (+)
ജനുവരി 16 - 59,120 രൂപ (+)
ജനുവരി 17 - 59,600 രൂപ (+)
ജനുവരി 18 - 59,480 രൂപ (-)
ജനുവരി 19 - മാറ്റമില്ല
ജനുവരി 20 - 59,600 രൂപ (+)
ജനുവരി 21 - മാറ്റമില്ല