

ഒരു ലക്ഷവും കടന്ന് സ്വർണവില സർവകാല റെക്കോഡിൽ; നിരക്കറിയാം
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില ഒരു ലക്ഷം കടന്നു. ഒറ്റടയിക്ക് പവന് 1760 രൂപ ഉയർന്നതോടെയാണ് സ്വർണവില ആദ്യമായി ഒരു ലക്ഷം കടക്കുന്നത്. 1,01,600 രൂപയാണ് നിലവിൽ ഒരു പവന്‍ സ്വര്‍ണത്തിന്‍റെ വില. ഗ്രാമിന് 220 രൂപയാണ് വര്‍ധിച്ചത്. 12,700 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്‍റെ വില.
തിങ്കളാഴ്ച രണ്ടു തവണയായി 1440 രൂപയാണ് വര്‍ധിച്ചത്. ഡോളറിനെതിരേ പയുടെ മൂല്യം റെക്കോര്‍ഡ് താഴ്ചയിലേക്ക് കൂപ്പുകുത്തിയതും യുഎസ് കേന്ദ്രബാങ്കായ ഫെഡറല്‍ റിസര്‍വ് അടിസ്ഥാന പലിശനിരക്ക് കുറച്ചതും ഓഹരി വിപണിയിലെ അസ്ഥിരതയും അടക്കമുള്ള വിഷയങ്ങളാണ് സ്വര്‍ണവിലയെ സ്വാധീനിക്കുന്നുണ്ട്.