സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും വർധന; രണ്ടാഴ്ചയ്ക്കിടെ വര്‍ധിച്ചത് ഏഴായിരം രൂപ

ചൊവാഴ്ച പവന് 1760 രൂപ വര്‍ധിച്ചതോടെയാണ് സ്വര്‍ണവില ഒരു ലക്ഷം കടന്നത്
gold rate today 24-12-2025

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും വർധന; രണ്ടാഴ്ചയ്ക്കിടെ വര്‍ധിച്ചത് ഏഴായിരം രൂപ

file image

Updated on

കൊച്ചി: സംസ്ഥാനത്ത് ഒരു ലക്ഷം കടന്ന സ്വര്‍ണവില കുതിപ്പ് തുടരുന്നു. ബുധനാഴ്ച പവന് 280 രൂപയാണ് വര്‍ധിച്ചത്. 1,01,880 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് 35 രൂപ വര്‍ധിച്ച് 12,735 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. ചൊവാഴ്ചയാണ് സ്വര്‍ണവില ആദ്യമായി ഒരു ലക്ഷം കടന്നത്.

ചൊവാഴ്ച പവന് 1760 രൂപ വര്‍ധിച്ചതോടെയാണ് സ്വര്‍ണവില ഒരു ലക്ഷം കടന്നത്. ഈ മാസത്തിന്റെ തുടക്കത്തില്‍ 95,680 രൂപയായിരുന്നു ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. രണ്ടാഴ്ചയ്ക്കിടെ വര്‍ധിച്ചത് ഏഴായിരം രൂപ

ഡോളറിനെതിരേ പയുടെ മൂല്യം റെക്കോര്‍ഡ് താഴ്ചയിലേക്ക് കൂപ്പുകുത്തിയതും യുഎസ് കേന്ദ്രബാങ്കായ ഫെഡറല്‍ റിസര്‍വ് അടിസ്ഥാന പലിശനിരക്ക് കുറച്ചതും ഓഹരി വിപണിയിലെ അസ്ഥിരതയും അടക്കമുള്ള വിഷയങ്ങളാണ് സ്വര്‍ണവിലയെ സ്വാധീനിക്കുന്നുണ്ട്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com