

എന്‍റെ പൊന്നേ..! പവന് ഒറ്റയടിക്ക് 8,000 ത്തിലധികം രൂപയുടെ വർധന
കൊച്ചി: സംസ്ഥാനത്ത് ആദ്യമായി സ്വർണവിലയിൽ റെക്കോഡ് കുതിപ്പ്. പവന്‍റെ വില ആദ്യമായി ഒറ്റ ദിവസം 8,000 ത്തിലധികം രൂപയുടെ വർധനവ് രേഖപ്പെടുത്തി. ഇതോടെ പവൻ വില 1,31,160 രൂപയായി. ഗ്രാമിന് 1080 രൂപയുടെ വർധനവാണ് രേഖപ്പെടുത്തി 16,395 രൂപയുമായിലെത്തി.
ഡോളറിന്‍റെ മൂല്യം 4 വർഷത്തെ ഏറ്റവും താഴ്ന്ന നിലയിലേക്ക് പതിച്ചു. ഡോളറും സ്വർണ വിലയും തമ്മിലുള്ള വിപരീത അനുപാതം സ്വർണത്തിന് ഗുണകരമായി. ഡോളർ ദുർബലമാകുമ്പോൾ സ്വർണവില വർധിക്കുന്ന പ്രവണതയാണ് കേരളത്തിൽ പ്രതിഫലിച്ചത്.