

സ്വർണവിലയിൽ വീണ്ടും ഇടിവ്; പവന് 1,400 രൂപ കുറഞ്ഞു
representative image
കൊച്ചി: 2 ദിവസത്തെ മുന്നേറ്റത്തിന് ശേഷം സ്വർണവിലയിൽ വീണ്ടും ഇടിവ്. വ്യാഴാഴ്ച പവന് 1,400 രൂപ കുറഞ്ഞ് 88,360 രൂപയിലെത്തി. ഗ്രാമിന് 175 രൂപ കുറഞ്ഞ് 11,045 രൂപയിലുമെത്തി.
ഒരാഴ്ചത്തെ ഇടിവിന് ശേഷം കഴിഞ്ഞ 2 ദിവസങ്ങളിൽ സ്വർണവില വർധിച്ചിരുന്നു. ഇപ്പോൾ വീണ്ടും ഇടിവ് രേഖപ്പെടുത്തിയിരിക്കുകയാണ്. ബുധനാഴ്ച 2 തവണയാണ് സ്വർണവില വർധിച്ചത്. രാവിലെ 560 രൂപയും ഉച്ചയ്ക്ക് 600 രൂപയും പവനിൽ വർധനവ് രേഖപ്പെടുത്തിയിരുന്നു. ഇത്തരത്തിൽ വർധിച്ച് സ്വർണവില 1,160 രൂപ വ്യാഴാഴ്ച തിരിച്ചിറങ്ങിയിട്ടുണ്ട്.
യുഎസ്-ചൈന വ്യാപാര ചർച്ചകളിലെ പുരോഗതിയാണ് സ്വർണവിലയെ സ്വാധീനിക്കുന്നത്. യുഎസ് ഫെഡറൽ റിസർവ് യോഗ തീരുമാനത്തിന് മുന്നോടിയായണ് ബുധനാഴ്ച വില ഉയർന്നത്.