
കൊച്ചി: എല്ലാ ദിനവും റെക്കോഡിട്ട് മുന്നേറുന്ന സ്വർണവില ഇന്ന് മാറ്റമില്ലാതെ തുടരുന്നു. ഇന്നലെ പവന് 160 രൂപ വർധിച്ച് 58,400 രൂപയിലെത്തിയിരുന്നു. ഇന്നും ഇതേ വിലയിലാണ് സ്വർണം വ്യാപാരം നടത്തുന്നത്. ഒരു ഗ്രാം സ്വർണത്തിന് ഇന്ന് 7,300 രൂപയാണ് നൽകേണ്ടത്. 18 കാരറ്റ് സ്വർണവിലയും ഗ്രാമിന് 6,025 രൂപയിൽ മാറ്റമില്ലാതെ തുടരുന്നു.
വെള്ളി വില ഇന്നും റെക്കോർഡ് തിരുത്തി. ഗ്രാമിന് ഒരു രൂപ വർധിച്ച് വില സർവകാല റെക്കോർഡായ 105 രൂപയായി. രാജ്യാന്തര വിലയിലും കുതിപ്പ് താൽകാലികമായി ഒഴിഞ്ഞതാണ് കേരളത്തിലെ വിലയിലും ഇന്ന് പ്രകടമായത്.