റെക്കോര്‍ഡ് കുതിപ്പ് തുടരുന്നു; സ്വര്‍ണവില 58,500 ലേക്ക്..!!!

7300 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്‍റെ ഇന്നത്തെ വില.
gold rate today higest record 21-10-2024
റെക്കോര്‍ഡ് കുതിപ്പ് തുടരുന്നു; സ്വര്‍ണവില 58,500 ലേക്ക്..!!!
Updated on

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില റെക്കോര്‍ഡുകള്‍ തകർത്തുള്ള കുതിപ്പ് തുടരുന്നു. ചരിത്രത്തിലെ ഏറ്റവും വലിയ വിലയിലാണ് സ്വർണവ്യാപാരം നടക്കുന്നത്. ഇന്ന് (21/10/2024) പവന് 160 രൂപ വര്‍ധിച്ചതോടെ ഒരു പവന്‍ സ്വര്‍ണത്തിന്‍റെ വില 58,400 രൂപയായി. ഗ്രാമിന് 20 രൂപയാണ് വര്‍ധിച്ചത്. 7300 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്‍റെ ഇന്നത്തെ വില.

ഒക്ടോബർ 16-നായിരുന്നു സംസ്ഥാനത്ത് ചരിത്രത്തിലാദ്യമായി സ്വര്‍ണവില 57,000 കടന്നത്. പിന്നീടുള്ള ദിവസങ്ങളിലും സ്വര്‍ണവില കുതിച്ചുയർന്ന് പുത്തന്‍ റെക്കോർഡുകളുണ്ടാക്കി. ഒക്ടോബർ 19 നായിരുന്നു ആദ്യമായി സ്വര്‍ണവില 58000 കടന്നത്. ഇന്ന് അതും മറികടന്നാണ് സ്വര്‍ണവില ഉയർന്നിരിക്കുന്നത്. വെള്ളിയുടെ വിലയിൽ മാറ്റമില്ല. ഒരു ഗ്രാം വെള്ളിയുടെ വില 98 രൂപയാണ്.

ഒക്ടോബർ 15 - 56,760

ഒക്ടോബർ 16 - 57,120

ഒക്ടോബർ 17 - 57,280

ഒക്ടോബർ 18 - 57,920

ഒക്ടോബർ 19 -58,240

ഒക്ടോബർ 20 - 58240

ഒക്ടോബർ 21 - 58,400

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com