gold rate today price falls 09-10-2024
സ്വർണവിലയിൽ കുത്തനെ ഇടിവ്; ഒറ്റയടിക്ക് 560 രൂപ കുറഞ്ഞുfile

സ്വർണവിലയിൽ കുത്തനെ ഇടിവ്; ഒറ്റയടിക്ക് 560 രൂപ കുറഞ്ഞു

വെള്ളിയുടെ നിരക്കിലും ഇടിവുണ്ട്
Published on

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലയിൽ വന്‍ ഇടിവ്. ഇന്ന് (09/10/2024) പവന് ഒറ്റയടിക്ക് 560 രൂപ കുറഞ്ഞ് ഒരു പവന്‍ സ്വര്‍ണത്തിന്‍റെ വില 56,240 രൂപയായി. ഗ്രാമിന് 70 രൂപയാണ് കുറഞ്ഞത്. 7030 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്‍റെ ഇന്നത്തെ വില.

റെക്കോര്‍ഡുകള്‍ ഭേദിച്ച് 57,000 കടന്നും മുന്നേറുമെന്ന് തോന്നിപ്പിച്ച ഘട്ടത്തിലാണ് സ്വര്‍ണവില കഴിഞ്ഞ ദിവസങ്ങളായി മാറ്റമില്ലാതെയും കുറഞ്ഞും കൊണ്ടിരിക്കുന്നത്. കഴിഞ്ഞ വെള്ളിയാഴ്ചയാണ് 56,960 രൂപയായി ഉയര്‍ന്ന് സ്വര്‍ണവില ഏക്കാലത്തെയും റെക്കോർഡ് വിലയിട്ടത്.

അതേസമയം, വെള്ളിയുടെ നിരക്കിലും ഇടിവുണ്ട്. 2 രൂപയാണ് ഇന്നു കുറഞ്ഞത്. ഇതോടെ ഒരു ഗ്രാം വെള്ളിയുടെ വില 96 രൂപയാണ്.

logo
Metro Vaartha
www.metrovaartha.com