കൊച്ചി: തുടർച്ചയായി 3 ദിവസത്തോളം മാറ്റമില്ലാതെ തുടർന്ന ശേഷം ഇന്നലെ വർധിച്ച സ്വർണവിലയിൽ ഇന്ന് ഇടിവ്. ഇന്ന് (12/09/2024) പവന് 80 രൂപ കുറഞ്ഞ് ഒരു പവന്‍ സ്വര്‍ണത്തിന്‍റെ വില 53,640 രൂപയായി. ഗ്രാമിന് 10 രൂപയാണ് കുറഞ്ഞത്. 6705 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്‍റെ വില.
ഈ മാസാമാദ്യം പവന്‍ വില 53,560 രൂപയിൽ എത്തിയിരുന്നു. പിന്നീട് കുറഞ്ഞും, മാറ്റമില്ലാതെയും തുടര്‍ന്ന വില ഈ മാസം 6ന് ഈ മാസത്തെ ഏറ്റവും വലിയ വര്‍ധനവായ 53,760 രൂപയിലും എത്തി. പിന്നീട് ഒരു വട്ടം കുറഞ്ഞ ശേഷം സെപ്റ്റംബർ 8 മുതൽ സ്വർണവിലയിൽ മാറ്റമില്ലായിരുന്നു. ശേഷം ഇന്നലെയാണ് മാറ്റം ഉണ്ടായത്.