

വിശ്രമമെടുക്കാന്‍ തീരുമാനിച്ച് സ്വർണവില; നേരിയ ഇടിവ്!
കൊച്ചി: സർവ റെക്കോർഡുകളും തിരുത്തി 65,000 വും കടന്ന സ്വർണവിലയിൽ ഇടിവ്. ശനിയാഴ്ച (15/03/2025) പവന് 80 രൂപ കുറഞ്ഞ് ഒരു പവന്‍ സ്വര്‍ണത്തിന്‍റെ വില 65,760 രൂപയായി. ഗ്രാമിന് 10 രൂപയാണ് കുഞ്ഞത്. ഒരു ഗ്രാം സ്വര്‍ണത്തിന്‍റെ വില 8220 രൂപയാണ്.
സ്വർണവില 66,000ന് തൊട്ടരികില്‍ എത്തിനില്‍ക്കുന്നതിനിടെയാണ് ഇന്നത്തെ ഇടിവ്. മാർച്ച് 15 നാണ് സംസ്ഥാനത്ത് ആദ്യമായി സ്വർണവില 65,000 കടക്കുന്നത്. ഇതിനു തൊട്ടുമുന്‍പ് ജനുവരി 22നാണ് പവന്‍ വില ചരിത്രത്തില്‍ ആദ്യമായി 60,000 കടക്കുന്നത്.
ഓഹരി വിപണിയിലെ ചലനങ്ങളും രാജ്യാന്തര വിപണിയിലെ മാറ്റങ്ങളുമാണ് വിപണിയില്‍ പ്രതിഫലിക്കുന്നത്. അതേസമയം, ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില 110 രൂപയാണ്.
കഴിഞ്ഞ ഒരാഴ്ചത്തെ സ്വർണവില:
മാർച്ച് 08 - 64,320 രൂപ (+)
മാർച്ച് 09 - മാറ്റമില്ല
മാർച്ച് 10 - 64,400 രൂപ (+)
മാർച്ച് 11 - 64,160 രൂപ (-)
മാർച്ച് 12 - 64,520 രൂപ (+)
മാർച്ച് 13 - 64,960 രൂപ (+)
മാർച്ച് 14 - 65,840 രൂപ (+)
മാർച്ച് 15 - 65,760 രൂപ (-)