ആശ്വാസം; സ്വര്‍ണവിലയില്‍ ഇടിവ്; വീണ്ടും 55,000 ത്തിൽ താഴെ

6865 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്‍റെ ഇന്നത്തെ വില.
gold rate today price falls 17-09-2024
സ്വര്‍ണവിലയില്‍ ഇടിവ്
Updated on

കൊച്ചി: ഇന്നലെ 55,000 കടന്ന് കുതിച്ച സ്വര്‍ണവിലയില്‍ ഇടിവ്. ഇന്ന് (17/09/2024) 120 രൂപ കുറഞ്ഞതോടെയാണ് ഒരു പവന്‍ സ്വര്‍ണത്തിന്‍റെ വില 54,920 രൂപയായി. ഗ്രാമിന് 15 രൂപയാണ് കുറഞ്ഞത്. 6865 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്‍റെ ഇന്നത്തെ വില.

ഈ മാസാമാദ്യം പവന്‍ വില 53,760 രൂപയിൽ എത്തിയിരുന്നു. ഇത് തന്നെയാണ് ഈ മാസത്തെ ഏറ്റവും താഴ്ന്ന നിലവാരവും. സെപ്റ്റംബർ 13ന് ഒറ്റയടിക്ക് 1000 രൂപയോളം വര്‍ധയുണ്ടായി. 11 ദിവസത്തിനിടെ ഏകദേശം 1700 രൂപയാണ് വര്‍ധിച്ച ശേഷം ഇന്നാണ് വില താഴ്ന്നത്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com