സ്വര്‍ണവിലയിൽ ഇടിവ് തുടരുന്നു; 10 ദിവസത്തിനിടെ 1900 രൂപയുടെ കുറവ്!

വെള്ളിയുടെ വിലയിലും ഇടിവ്
gold rate today price falls 19-08-2025

സ്വര്‍ണവിലയിൽ ഇടിവ് തുടരുന്നു; 10 ദിവസത്തിനിടെ 1900 രൂപയുടെ കുറവ്!

file image

Updated on

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില കുറഞ്ഞ് വീണ്ടും 74,000-ത്തിനു താഴെ എത്തി. ചൊവ്വാഴ്ച (19/08/2025) പവന് 280 രൂപ കുറഞ്ഞതോടെ, ഒരു പവന്‍ സ്വർണത്തിന്‍റെ വില 73,880 രൂപയായി. ഗ്രാമിന് ആനുപാതികമായി 40 രൂപയാണ് കുറഞ്ഞത്. 9235 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്‍റെ വില.

ഈ മാസം 9 മുതൽ തുടർച്ചയായി വില മാറ്റമില്ലാതെയും ഇടിഞ്ഞും കുറഞ്ഞുകൊണ്ടെയിരിക്കുകയാണ്. 75,760 എന്ന റെക്കോഡ് നിരക്കിൽ എത്തിയ ശേഷമായിരുന്നു ഇത്തരത്തിലൊരു ഇടിവ്. ഇത് ഉപയോക്താക്കൾക്ക് വലിയ ആശ്വാസമാണ് നൽകിയത്.

ഇതോടെ കഴിഞ്ഞ 10 ദിവസത്തിനിടെ, 1900 രൂപയോളമാണ് കുറഞ്ഞത്. ഈ മാസാദ്യം 73,200 രൂപയായിരുന്നു സ്വര്‍ണവില. അതേസമയം, വെള്ളിയുടെ വിലയും ഇടിഞ്ഞു. ഒരു ഗ്രാം സാധാരണ വെള്ളിക്ക് 122 രൂപയാണ് ഇന്നത്തെ വില.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com