
ദിവസങ്ങൾക്കു ശേഷം സ്വര്‍ണവിലയിൽ ഇടിവ്
file image
കൊച്ചി: രണ്ടു ദിവസത്തെ കുതിപ്പിനു ശേഷം സംസ്ഥാനത്ത് സ്വര്‍ണവിലയിൽ ഇടിവ് രേഖപ്പെടുത്തി. വെള്ളിയാഴ്ച (20-06-2025) പവന് 440 രൂപ കുറഞ്ഞ് ഒരു പവന്‍ സ്വര്‍ണത്തിന്‍റെ വില 73,680 രൂപയായി. ഗ്രാമിന് 55 രൂപയാണ് കൂടിയത്. 9,210 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്‍റെ വില.
ഇറാന്‍- ഇസ്രയേല്‍ സംഘര്‍ഷം അടക്കമുള്ള വിഷയങ്ങൾ മൂലം സുരക്ഷിത നിക്ഷേപം എന്ന നിലയില്‍ സ്വര്‍ണത്തിലേക്ക് കൂടുതല്‍ ആളുകള്‍ എത്തുന്നതിനിടെയാണ് സ്വര്‍ണത്തിന് വീഴ്ചയുണ്ടായിരിക്കുന്നത്.
അതേസമയം, വെള്ളിയുടെ വിലയിൽ മാറ്റമില്ല. ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില 118 രൂപയാണ്.
കഴിഞ്ഞ ഒരാഴ്ചത്തെ സ്വർണവില:
ജൂൺ 13 - 74,360 രൂപ (+)
ജൂൺ 14 - 74,560 രൂപ (+)
ജൂൺ 15 - മാറ്റമില്ല
ജൂൺ 16 - 74,440 രൂപ (-)
ജൂൺ 17 - 73,600 രൂപ (-)
ജൂൺ 18 - 74,000 രൂപ (+)
ജൂൺ 19 - 74,120 രൂപ (+)
ജൂൺ 20 - 73,680 രൂപ (-)