ഒടുവിൽ വിശ്രമമെടുക്കാന്‍ തീരുമാനിച്ച് സ്വർണം, വെള്ളി നിരക്കുകൾ!

8050 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്‍റെ വില.
gold rate today price falls 26-02-2025
ഒടുവിൽ വിശ്രമമെടുക്കാന്‍ തീരുമാനിച്ച് സ്വർണം, വെള്ളി നിരക്കുകൾ !!
Updated on

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലയിൽ നേരിയ ഇടിവ്. ബുധനാഴ്ച (26/02/2025) പവന് 200 രൂപ കുറഞ്ഞ് ഒരു പവന്‍ സ്വര്‍ണത്തിന്‍റെ വില 64,400 രൂപയായി. ഗ്രാമിന് 25 രൂപയാണ് കുറഞ്ഞത്. 8050 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്‍റെ വില.

ചൊവ്വാഴ്ചയാണ് സംസ്ഥാനത്ത് ആദ്യമായി സ്വർണവില 64,600 തൊട്ടത്. ഫെബ്രുവരി 20 ന് രേഖപ്പെടുത്തിയ 64,560 എന്ന സർവകാല റെക്കോർഡ് നിലവാരത്തെയാണ് ഇതുമറികടന്നത്. ഇതിനു മുന്‍പ് ഫെബ്രുവരി 11ന് രേഖപ്പെടുത്തിയ 64,480 രൂപയായിരുന്നു റെക്കോർഡ് വില. സ്വർണവില ഉടന്‍ തന്നെ 65,000 തൊടുമെന്ന സൂചനകളാണ് നൽകിക്കൊണ്ടിരിക്കുന്നത്.

അതേസമയം, വെള്ളിയുടെ നിരക്കും ഇടിഞ്ഞു. ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില 105 രൂപയായി.

ഒരാഴ്ചത്തെ സ്വർണവില ഇങ്ങനെ:

ഫെബ്രുവരി 19 - 64,280 രൂപ (+)

ഫെബ്രുവരി 20 - 64,560 രൂപ (+)

ഫെബ്രുവരി 21 - 64,200 രൂപ (-)

ഫെബ്രുവരി 22 - 64,360 രൂപ (+)

ഫെബ്രുവരി 23 - മാറ്റമില്ല

ഫെബ്രുവരി 24 - 64,440 രൂപ (+)

ഫെബ്രുവരി 25 - 64,600 രൂപ (+)

ഫെബ്രുവരി 26 - 64,400 രൂപ (-)

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com