രണ്ടാം ദിനവും സ്വര്‍ണവിലയിൽ ഇടിവ്; ഇതുവരെ കുറഞ്ഞത് 520 രൂപ

വെള്ളിയുടെ നിരക്കിൽ മാറ്റമില്ല.
gold rate today price falls 27-02-2025

രണ്ടാം ദിനവും സ്വര്‍ണവിലയിൽ ഇടിവ്; ഇതുവരെ കുറഞ്ഞത് 520 രൂപ

file
Updated on

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലയിൽ രണ്ടാം ദിനവും ഇടിവ്. ഇന്ന് (27/02/2025) പവന് 320 രൂപ കുറഞ്ഞ് ഒരു പവന്‍ സ്വര്‍ണത്തിന്‍റെ വില 64,080 രൂപയായി. ഗ്രാമിന് 40 രൂപയാണ് കുറഞ്ഞത്. 8010 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്‍റെ വില.

ചൊവ്വാഴ്ചയാണ് സംസ്ഥാനത്ത് ആദ്യമായി സ്വർണവില 64,600 തൊട്ടത്. ഫെബ്രുവരി 20 ന് രേഖപ്പെടുത്തിയ 64,560 എന്ന സർവകാല റെക്കോർഡ് നിലവാരത്തെയാണ് ഇതുമറികടന്നത്. ഇതിനു മുന്‍പ് ഫെബ്രുവരി 11ന് രേഖപ്പെടുത്തിയ 64,480 രൂപയായിരുന്നു റെക്കോർഡ് വില.

അതേസമയം, വെള്ളിയുടെ നിരക്കിൽ മാറ്റമില്ല. ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില 105 രൂപയാണ്.

ഒരാഴ്ചത്തെ സ്വർണവില ഇങ്ങനെ:

ഫെബ്രുവരി 20 - 64,560 രൂപ (+)

ഫെബ്രുവരി 21 - 64,200 രൂപ (-)

ഫെബ്രുവരി 22 - 64,360 രൂപ (+)

ഫെബ്രുവരി 23 - മാറ്റമില്ല

ഫെബ്രുവരി 24 - 64,440 രൂപ (+)

ഫെബ്രുവരി 25 - 64,600 രൂപ (+)

ഫെബ്രുവരി 26 - 64,400 രൂപ (-)

ഫെബ്രുവരി 27 - 64,080 രൂപ (-)

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com