ഇടിവ് തുടർന്ന് സ്വർണവില; 73,000 രൂപയിലേക്ക്!

ജൂലൈ 23ന് ആദ്യമായി 75,000 രൂപയും കടന്ന് റെക്കോര്‍ഡിട്ട സ്വര്‍ണവില തുടർന്നുള്ള ആറ് ദിവസവും ഇടിയുകയായിരുന്നു
gold rate today price falls 29-07-2025

ഇടിവ് തുടർന്ന് സ്വർണവില; 73,000 രൂപയിലേക്ക്!

Updated on

കൊച്ചി: സംസ്ഥാനത്ത് ആറാം ദിനവും സ്വര്‍ണ വില ഇടിവ് തുടരുന്നു. ചൊവ്വാഴ്ച (29/07/2025) പവന് 80 രൂപ കുറഞ്ഞ് ഒരു പവന്‍ സ്വര്‍ണത്തിന്‍റെ വില 73,200 രൂപയായി. ഗ്രാമിന് 10 രൂപയാണ് കുറഞ്ഞത്. 9150 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്‍റെ വില.

ജൂലൈ 23ന് ആദ്യമായി 75,000 രൂപയും കടന്ന് റെക്കോര്‍ഡിട്ട സ്വര്‍ണവില തൊട്ടടുത്ത ദിവസം മുതൽ ഇടിയുകയായിരുന്നു. ഇത്തരത്തിൽ കഴിഞ്ഞ 6 ദിവസംകൊണ്ട് 1800 രൂപയാണ് കുറഞ്ഞത്. ഈ മാസത്തിന്‍റെ തുടക്കത്തില്‍ 72,160 രൂപയായിരുന്നു ഒരു പവന്‍ സ്വര്‍ണത്തിന്‍റെ വില.

അതേസമയം, വെള്ളിയുടെ വിലയിൽ മാറ്റമില്ല. ഒരു ഗ്രാം സാധാരണ വെള്ളിയുടെ വിപണി വില 123 രൂപയായി തുടരുന്നു.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com