
സ്വർണവില ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കിൽ!
file image
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില ഈ മാസത്തെ ഏറ്റവും താഴ്ന്ന നിലയില്‍. തിങ്കളാഴ്ച (June 30) 120 രൂപ കുറഞ്ഞതോടെ 71,320 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്‍റെ ഇന്നത്തെ വില. ഗ്രാമിന് ആനുപാതികമായി 15 രൂപ കുറഞ്ഞു. 8915 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്‍റെ വില.
പശ്ചിമേഷ്യയിലെ സംഘര്‍ഷങ്ങള്‍ വലിയ തോതിലാണ് കഴിഞ്ഞ ദിവസങ്ങളില്‍ സ്വര്‍ണവിലയെ ബാധിച്ചിരുന്നു. എന്നാൽ ഇരുരാജ്യങ്ങളും തമ്മില്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചതോടെ സ്വര്‍ണവിലയും താഴ്ന്നു തുടങ്ങി. വരും ദിവസങ്ങളിലും സ്വർണം ഇതേ നിലവാരത്തിൽ പോകാനാണ് സാധ്യത എന്നാണ് വിപണി വിദഗ്ധര്‍ പറയുന്നത്. അതേസമയം, വെള്ളിവില 115 രൂപയായി തന്നെ തുടരുന്നു.