
മൂന്നാം ദിനവും സ്വർണവിലയിൽ വർധന
file image
തിരുവനന്തപുരം: സംസ്ഥാനത്ത് തുടർച്ചയായ മൂന്നാം ദിനവും സ്വർണവിലയിൽ വർധന. വ്യാഴാഴ്ച (03-07-2025) പവന് 320 രൂപ വർധിച്ചതോടെ 72,840 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്‍റെ വില. ഗ്രാമിനും വില ആനുപാതികമായി വര്‍ധിച്ചു. ഗ്രാമിന് 40 രൂപ വര്‍ധിച്ച് 9105 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്‍റെ ഇന്നത്തെ വില. ഇതോടെ, കഴിഞ്ഞ 3 ദിവസംകൊണ്ട് സ്വർണത്തിന് 1, 520 രൂപയാണ് വർധിച്ചത്.
വിലയിടിവ് തുടർന്നാൽ വില 70,000 ത്തിന് താഴെയെത്തുമെന്ന് സ്വർണാഭരണ പ്രേമികൾ പ്രതീക്ഷിച്ചിരുന്നതിടെയാണ് ജുലൈ ഒന്ന് മുതൽ സ്വർണവില തിരിച്ചുകയറി തുടങ്ങിയത്. രണ്ടാഴ്ചയ്ക്കിടെ ഏകദേശം 3000 രൂപയിലധികം കുറഞ്ഞിരുന്നു.
അതേസമയം, വെള്ളിയുടെ വിലയും ഉയർന്നു. ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില ഒരു രൂപ വർധിച്ച് 116 രൂപയായി.
കഴിഞ്ഞ 7 ദിവസത്തെ സ്വർണവില:
ജൂൺ 26 - മാറ്റമില്ല
ജൂൺ 27 - 71,880 രൂപ (-)
ജൂൺ 28 - 71,440 രൂപ (-)
ജൂൺ 29 - മാറ്റമില്ല
ജൂൺ 30 - 71,320 രൂപ (-)
ജൂലൈ 1 - 72,160 രൂപ (+)
ജൂലൈ 2 - 72,520 രൂപ (+)
ജൂലൈ 3 - 72,840 രൂപ (+)