5 ദിവസങ്ങൾക്കു ശേഷം സ്വർണവിലയിൽ വർധന

വെള്ളി വിലയിൽ മാറ്റമില്ല
gold rate today price hike 05-05-2025

5 ദിവസങ്ങൾക്കു ശേഷം സ്വർണവിലയിൽ വർധന

Updated on

തിരുവനന്തപുരം: സംസ്ഥാനത്ത് 5 ദിവസങ്ങളുടെ ഇടവേളയ്ക്കു ശേഷം സ്വർണവില വീണ്ടും ഉയർന്നു. മേയ് മാസത്തെ ആദ്യ വർധനവിൽ തിങ്കളാഴ്ച (05-05-2025) പവന് 160 രൂപയാണ് കൂടിയത്. ഒരു പവൻ സ്വർണത്തിന്‍റെ വില 70,200 രൂപയായി. അനുബന്ധമായി ഗ്രാമിന് 20 രൂപ ഉയർന്ന് 8,775 രൂപയാണ് ഇന്നത്തെ നിരക്ക്.

മേയ് മാസം ആരംഭിച്ചതോടെ വില തുടർച്ചയായി ഇടിഞ്ഞത് ഉപയോക്താക്കൾക്ക് പ്രതീക്ഷ നൽകിയിരുന്നു. 1720 രൂപയുടെ ഇടിവാണ് മേയ് മാസത്തിൽ ആകെ ഉണ്ടായത്. സ്വർണവില 70,000 രൂപയ്ക്കു താഴെ എത്തുമോയെന്നു കാത്തിരിക്കുന്നതിനിടെയാണ് വർധന രേഖപ്പെടുത്തിയിരിക്കുന്നത്.

ഓഹരി വിപണിയിലെ ചലനങ്ങളും രാജ്യാന്തര വിപണിയിലെ മാറ്റങ്ങളുമാണ് വിപണിയില്‍ പ്രതിഫലിക്കുന്നത്. എന്നാൽ വെള്ളി വിലയിൽ മാറ്റമില്ല. ഒരു ഗ്രാം സാധാരണ വെള്ളിക്ക് 106 രൂപയാണ്.

കഴിഞ്ഞ ഒരാഴ്ചത്തെ സ്വർണവില ഇങ്ങനെ:

ഏപ്രിൽ 28 - 71,520 രൂപ (-)

ഏപ്രിൽ 29 - 71,840 രൂപ (+)

ഏപ്രിൽ 30 - മാറ്റമില്ല

മെയ് 1 - 70,200 രൂപ (-)

മെയ് 2 - 70,040 രൂപ (-)

മെയ് 3 - മാറ്റമില്ല

മെയ് 4 - മാറ്റമില്ല

മെയ് 5 - 70,200 രൂപ (+)

logo
Metro Vaartha
www.metrovaartha.com