
തിരിച്ചുകയറി സ്വർണവില; ഒറ്റ ദിവസത്തിനു ശേഷം വീണ്ടും വർധന
file image
കൊച്ചി: ഒറ്റ ദിവസത്തെ ഇടിവിനു ശേഷം തിരിച്ചുകയറി സ്വർണവില. ശനിയാഴ്ച (05-07-2025) പവന് 80 രൂപ കൂടി 72,480 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്‍റെ വില. ഗ്രാമിന് 10 രൂപയാണ് കൂടിയത്. 9060 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്‍റെ ശനിയാഴ്ചത്തെ വില.
വെള്ളിയാഴ്ച പവന്‍ വിലയില്‍ ഒറ്റയടിക്ക് 440 രൂപ കുറഞ്ഞിരുന്നു. രണ്ടാഴ്ചയ്ക്കിടെ ഏകദേശം 3000 രൂപയിലധികം കുറഞ്ഞ ശേഷമായിരുന്നു ജൂലൈ ഒന്ന് മുതൽ സ്വർണവില തിരിച്ചുകയറി തുടങ്ങിയത്.
ഓഹരി വിപണിയിലെ ചലനങ്ങളും രാജ്യാന്തര വിപണിയിലെ മാറ്റങ്ങളുമാണ് വിപണിയില്‍ പ്രതിഫലിക്കുന്നത്. കൂടാതെ, രാജ്യാന്തര സ്വർണവിലയും നേട്ടത്തിലാണ്. അതേസമയം, വെള്ളി വിലയിൽ മാറ്റമില്ലാതെ 116 രൂപയിൽ തുടരുകയാണ്.
കഴിഞ്ഞ 7 ദിവസത്തെ സ്വർണവില:
ജൂൺ 28 - 71,440 രൂപ (-)
ജൂൺ 29 - മാറ്റമില്ല
ജൂൺ 30 - 71,320 രൂപ (-)
ജൂലൈ 1 - 72,160 രൂപ (+)
ജൂലൈ 2 - 72,520 രൂപ (+)
ജൂലൈ 3 - 72,840 രൂപ (+)
ജൂലൈ 4 - 72,400 രൂപ (-)
ജൂലൈ 5 - 72,480 രൂപ (+)