കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില 53,000 വും കടന്ന് കുതിപ്പ് തുടരുന്നു. ഇന്ന് (17/08/2024) പവന് ഒറ്റയടിക്ക് 840 രൂപ വര്‍ധിച്ച് 53,360 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്‍റെ വില. ഗ്രാമിന് 105 രൂപയാണ് കൂടിയത്. 6670 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്‍റെ വില.
ഇന്നലെ പവന് 80 രൂപ വര്‍ധിച്ച് വില 52,520 രൂപയിലെത്തിയിരുന്നു. അടുത്തിടെ 50,800 രൂപയായി താഴ്ന്ന് ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിലവാരത്തിലേക്ക് എത്തിയിരുന്നു. പിന്നീട് സ്വര്‍ണവില തിരിച്ചുകയറുന്നതാണ് ദൃശ്യമായത്. 10 ദിവസത്തിനിടെ 2500ലധികം രൂപയാണ് വര്‍ധിച്ചത്.