

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും ഉയർന്നു. ഇന്ന് (20/01/2025) 120 വർധിച്ച് ഒരു പവന് 59,600 രൂപയിലേത്തി. ഗ്രാമിന് 15 രൂപയാണ് വര്‍ധിച്ചത്. 7450 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്‍റെ വില. സ്വര്‍ണവില ഇതോടെവീണ്ടും വെള്ളിയാഴ്ചത്തെ നില വീണ്ടെടുത്തു. ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കിലാണ് സ്വര്‍ണവില ഇപ്പോൾ.
ഈ മാസത്തിന്‍റെ തുടക്കത്തില്‍ 57,200 രൂപയായിരുന്നു ഒരു പവന്‍ സ്വര്‍ണത്തിന്‍റെ വില. പിന്നീട് ഏറിയും കുറഞ്ഞു ജനുവരി 17ന് ഈ മാസത്തെ ഏറ്റവും ഉടർന്ന നിരക്കായ 59,600 രൂപയിലേത്തി. എന്നാൽ 60,000 തൊടുമെന്നു പ്രതീക്ഷിച്ച വിലയാണ് ശനിയാഴ്ച ഇടിഞ്ഞത്. എന്നാൽ തിങ്കളാഴ്ച വീണ്ടും ഉയർന്ന് വെള്ളിയാഴ്ചത്തെ നിരക്ക് വീണ്ടെടുത്തു. രാജ്യാന്തര വിപണിയിലെ മാറ്റങ്ങളും ഡോളര്‍ ദുര്‍ബലമായതും അടക്കമുള്ള ഘടകങ്ങളാണ് സ്വര്‍ണവിലയെ സ്വാധീനിച്ചത്.
ഒരാഴ്ചത്തെ സ്വർണവില ഇങ്ങനെ:
ജനുവരി 13 - 58,720 രൂപ (+)
ജനുവരി 14 - 58,640 രൂപ (-)
ജനുവരി 15 - 58,720 രൂപ (+)
ജനുവരി 16 - 59,120 രൂപ (+)
ജനുവരി 17 - 59,600 രൂപ (+)
ജനുവരി 18 - 59,480 രൂപ (-)
ജനുവരി 19 - മാറ്റമില്ല
ജനുവരി 20 - 59,600 രൂപ (+)