വന്‍ കുതിപ്പിൽ‌ സ്വർണവില; ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കിൽ!

ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില 123 രൂപ
gold rate today price hike 22-07-2025

വന്‍ കുതിപ്പിൽ‌ സ്വർണവില; ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കിൽ!

file image

Updated on

കൊച്ചി: വമ്പന്‍ കുതിപ്പിൽ സ്വർണവില. ചൊവ്വാഴ്ച (July 22) പവന് ഒറ്റയടിക്ക് 840 രൂപയാണ് വര്‍ധിച്ചത്. ഇതോടെ, ഒരു പവന്‍ സ്വര്‍ണത്തിന്‍റെ വില 74,280 രൂപയായി. ഗ്രാമിന് അനുപാതകമായി 105 രൂപയാണ് വര്‍ധിച്ചത്. 9285 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്‍റെ ഇന്നത്തെ വില.

ഈ മാസത്തിന്‍റെ തുടക്കത്തില്‍ 72,160 രൂപയായിരുന്നു ഒരു പവന്‍ സ്വര്‍ണത്തിന്‍റെ വില. രണ്ടാഴ്ചയ്ക്കിടെ ഏകദേശം 1400 രൂപയാണ് വര്‍ധിച്ചത്. തിങ്കളാഴ്ചയും സ്വർണവില ഉയർന്നിരുന്നു. ഇതോടെ, 2 ദിവസംകൊണ്ട് 920 രൂപയാണ് ഉയർന്ന് ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കിലെത്തി.

അന്താരാഷ്ട്ര സ്വർണ്ണവിലയിൽ വീണ്ടും കുതിപ്പുണ്ടായതോടെയാണ് സംസ്ഥാനത്ത് സ്വർണവില ഉയർന്നത്. ‌അതേസമയം, ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില 123 രൂപയാണ്.

കഴിഞ്ഞ 7 ദിവസത്തെ സ്വർണവില:

ജൂലൈ 15 - 73,160 രൂപ (-)

ജൂലൈ 16 - 72,800 രൂപ (-)

ജൂലൈ 17 - മാറ്റമില്ല

ജൂലൈ 18 - 73,200 രൂപ (+)

ജൂലൈ 19 - 73,360 രൂപ (+)

ജൂലൈ 20 - മാറ്റമില്ല

ജൂലൈ 21 - 73,440 രൂപ (+)

ജൂലൈ 22 - 74,280 രൂപ (+)

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com