ചരിത്ര കുതിപ്പിൽ സ്വർണവില; വീണ്ടും സർവകാല റെക്കോർഡിൽ

7100 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്‍റെ ഇന്നത്തെ വില.
gold rate today price hike 27-09-2024
ചരിത്ര കുതിപ്പിൽ സ്വർണവില; വീണ്ടും സർവകാല റെക്കോർഡിൽfile
Updated on

കൊച്ചി: സംസ്ഥാനത്ത് ഒരു ദിവസത്തെ ഇടവേളയക്കു ശേഷം സ്വർണ വില വീണ്ടും സർവ്വക്കാല റെക്കോർഡിൽ. ഇന്ന് (27/09/2024) പവന് 320 രൂപ വര്‍ധിച്ച് ഒരു പവന്‍ സ്വര്‍ണത്തിന്‍റെ വില 56,800 രൂപയായി. ഗ്രാമിന് 40 രൂപയാണ് വര്‍ധിച്ചത്. 7100 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്‍റെ ഇന്നത്തെ വില.

സ്വർണവില വൈകാതെ 57000ലേക്ക് കുതിക്കുമെന്ന സൂചനയാണ് ഇന്ന് നല്‍കിയത്. ഒരാഴ്ചയ്ക്കിടെ ഏകദേശം 2200 രൂപയാണ് വര്‍ധിച്ചത്. ഈ മാസമാദ്യം 53,360 ൽ എത്തിയ സ്വർണവിലയാണ് ഏറ്റവും താഴ്ന്ന വില. പശ്ചിമേഷ്യയിൽ ആക്രമണം രൂക്ഷമായതിനെ തുടർന്നാണ് സ്വർണവില കുത്തനെ ഉയർന്നത്.

Trending

No stories found.

Latest News

No stories found.