സ്വർണവില ഉയർന്നു; പവന് 240 രൂപയുടെ വർധന

2 മാസത്തിനിടെ ഏറ്റവും താഴ്ന നിലവാരത്തിലായിരുന്നു ഇന്നലത്തെ സ്വർണവില
സ്വർണവില ഉയർന്നു; പവന് 240 രൂപയുടെ വർധന

കൊച്ചി: 2 ദിവസത്തെ ഇടവളയ്ക്ക് ശേഷം സ്വർണവിലയിൽ വർധന. ഇന്ന് (06/06/2023) പവന് 240 രൂപ വർധിച്ച് ഒരു പവന്‍ സ്വർണത്തിന്‍റെ വില 44,480 രൂപയായി. ഗ്രാമിന് 30 രൂപയാണ് ഉയർന്നത്. 5560 രൂപയാണ് ഒരു ഗ്രാം സ്വർണത്തിന്‍റെ വില.

2 മാസത്തിനിടെ ഏറ്റവും താഴ്ന നിലവാരത്തിലേക്ക് ഇന്നലത്തെ സ്വർണവില എത്തിയതിന് ശേഷമാണ് ഇന്ന് സ്വർണവില ഇയർന്നിരിക്കുന്നത്. 44,240 രൂപയായിരുന്നു ഇന്നലത്തെ സ്വർണവില. കഴിഞ്ഞ മാസം അഞ്ചിന് രേഖപ്പെടുത്തിയ 45,760 രൂപയാണ് എക്കാലത്തെയും ഏറ്റവും ഉയർന്ന സ്വർണ നിരക്ക്.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com