gold rate update

സ്വർണവില സർവകാല റെക്കോഡിൽ

സ്വർണവില സർവകാല റെക്കോഡിലേക്ക്; പിന്നാലെ വെള്ളി വിലയും കുതിക്കുന്നു

സ്വർണവില 1,05,440 രൂപയായി
Published on

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവില കുതിക്കുന്നു. ശനിയാഴ്ച ഗ്രാമിന് 280 രൂപ വർദ്ധിച്ച് സ്വർണവില 1,05,440 രൂപയായി. ഏറ്റവും കുറഞ്ഞ പണിക്കൂലിയായ 5 ശതമാനവും ജിഎസ്ടി മൂന്ന് ശതമാനവും ഹാൾമാർക്കിങ് ചാർജും ചേർത്താൽ ശനിയാഴ്ച ഒരു പവൻ സ്വർണാഭരണം വാങ്ങാൻ 1,20,000 രൂപയ്ക്ക് മുകളിൽ നൽകണം.

അന്താരാഷ്ട്ര സംഘർഷങ്ങൾ വർധിക്കുന്നതിനാൽ സ്വർണവില വീണ്ടും ഉയരുമെന്ന് സൂചനകളാണ് വരുന്നത്.

ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്‍റ് അസേസിയേഷൻ അന്താരാഷ്ട്ര വിലയെ അനുസൃതമാക്കിയാണ് കേരളത്തിൽ വില നിശ്ചയിക്കുന്നത്. അന്താരാഷ്ട്ര വിപണി നിരക്കുകൾ, ഇറക്കുമതി തീരുവകൾ, നികുതികൾ, വിനിമയ നിരക്കുകളിലെ ഏറ്റക്കുറച്ചിലുകൾ എന്നിവയാണ് പ്രധാനമായും ഇന്ത്യയിലെ സ്വർണ വിലയെ സ്വാധീനിക്കുന്നത്.

logo
Metro Vaartha
www.metrovaartha.com