സ്വർണവിലയിൽ ഇന്ന് ഒറ്റയടിക്ക് 560 രൂപയുടെ വര്‍ധന

ഓഹരി വിപണിയില്‍ ഇടിവുണ്ടായതോടെയാണ് സംസ്ഥാനത്ത് സ്വർണവിലയിൽ വന്‍ കുതിപ്പ്.
gold rate update 04-06-2024
സ്വർണവിലയിൽ ഇന്ന് ഒറ്റയടിക്ക് 560 രൂപയുടെ വര്‍ധന

കൊച്ചി: ഓഹരി വിപണിയില്‍ ഇടിവുണ്ടായതോടെ സംസ്ഥാനത്ത് സ്വർണവിലയിൽ വന്‍ കുതിപ്പ്. ഇന്ന് (04/06/2024) പവന് ഒറ്റയടിക്ക് 560 രൂപ വര്‍ധിച്ച് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 53,440 രൂപയായി. ഗ്രാമിന് 70 രൂപയാണ് കൂടിയത്. 6680 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്‍റെ വില. ഓഹരി വിപണിയിലെയും അന്താരാഷ്ട്ര വിപണിയിലെയും ചലനങ്ങളാണ് സ്വര്‍ണവിലയില്‍ പ്രതിഫലിക്കുന്നത്. മാര്‍ച്ച് 29ന് ആണ് സ്വര്‍ണവില ആദ്യമായി 50,000 കടന്നത്. മേയ് 20ന് 55,120 രൂപയായി ഉയര്‍ന്ന് സ്വര്‍ണവില പുതിയ ഉയരം കുറിച്ചത്.

അതേസമയം, ലോക്സഭാ തെരഞ്ഞെടുപ്പിൽ എക്സിറ്റ് പോൾ ഫലങ്ങളെ മറികടന്ന് ഇന്ത്യ സഖ്യം വ്യക്തമായ മുന്നേറ്റം കാഴ്ചവയ്ക്കുന്ന സാഹചര്യത്തിൽ ഓഹരി വിപണിയിൽ വൻ ഇടിവ്. വൻ ഭൂരിപക്ഷത്തോടെ എൻഡിഎ അധികാരത്തിലെത്തുമെന്ന എക്സിറ്റ് പോൾ ഫലങ്ങളുടെ ചുവടുപിടിച്ച് ഇന്നലെ ഓഹരി വിപണിയിൽ വൻ മുന്നേറ്റമുണ്ടായിരുന്നു.

ഇതിനെ മറികടന്നാണ് ആദ്യ ഫലങ്ങളിൽ ഇന്ത്യ മുന്നണി ഒപ്പത്തിനൊപ്പമെത്തിയത്. ഇതിന്‍റെ പ്രതിഫലനമാണ് ഓഹരി വിപണിയിൽ പ്രത്യക്ഷമായത്. റെക്കോർഡുകൾ ഭേദിച്ച് മുന്നേറിയ ഓഹരി വിപണി ഇന്ന് കനത്തവിൽപ്പന സമ്മർദ്ദമാണ് നേരിടുന്നത്. സെൻസെക്സ് 72,337.34 എന്ന താഴ്ന്ന നിലയിലേക്ക് കൂപ്പുകുത്തി, 4,000 പോയിൻറിലധികം ഇടിഞ്ഞു, അതേസമയം നിഫ്റ്റിയും വ്യാപാര സെഷനിൽ 1,000 പോയിൻറിലധികം ഇടിവ് നേരിട്ടു.

Trending

No stories found.

Latest News

No stories found.