
സ്വർണവില 69,000 ത്തിലേക്ക്
തിരുവനന്തപുരം: ഡോണൾഡ് ട്രംപിന്‍റെ അധിക താരിഫ് നയം പുറത്തു വന്നതിനു പിന്നാലെ അന്താരാഷ്ട്ര സ്വർണവില വീണ്ടും റെക്കോഡ് ഭേദിച്ചു. സംസ്ഥാനത്തും ഇതോടെ സ്വർണവില പുതിയ റെക്കോഡുകളുമായി മുന്നേറി.
വ്യാഴാഴ്ച (03/04/2025) പവന് ഒറ്റയടിക്ക് 400 രൂപ വര്‍ധിച്ചതോടെ സ്വര്‍ണവില 68,480 രൂപയായി. ഗ്രാമിന് 50 രൂപയാണ് വര്‍ധിച്ചത്. 8560 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്‍റെ വില.
മാർച്ച് മാസത്തിന്‍റെ തുടക്കത്തില്‍ 63,520 രൂപയായിരുന്ന സ്വര്‍ണവിലയിൽ ഒരു മാസത്തിനിടെ ഏകദേശം 4000 രൂപയോളമാണ് വര്‍ധവുണ്ടായത്. സുരക്ഷിത നിക്ഷേപം എന്ന നിലയിൽ നിക്ഷേപം വർധിക്കുന്നതാണ് സ്വർണവില ഉയരാനുള്ള പ്രധാന കാരണം. ട്രംപിന്‍റെ താരിഫ് നയങ്ങളിൽ മാറ്റം വന്നതിനു പിന്നാലെ 2025 ൽ അന്താരാഷ്ട്ര സ്വർണവില 500 ഡോളറിലധികം വർധനവാണ് ഉണ്ടായത്. രൂപയുടെ തളർച്ചയും ഇന്ത്യയിൽ സ്വർണവില വർധനയുടെ ആക്കംകൂട്ടി.
ഓരോ ദിനവും സ്വർണ നിക്ഷേപകർക്കു ആഘോഷവും ഉപഭോക്താക്കൾക്ക് ചങ്കിടുപ്പും നൽകികൊണ്ട് വില ഉയർന്നു കൊണ്ടെയിരിക്കുകയാണ്. അതേസമയം, വെള്ളിവില ഗ്രാമിന് 2 രൂപ കുറഞ്ഞ് 110 രൂപയിലെത്തി.
കഴിഞ്ഞ ഒരാഴ്ചത്തെ സ്വർണവില:
മാർച്ച് 27 - 65,880 രൂപ (+)
മാർച്ച് 28 - 66,720 രൂപ (+)
മാർച്ച് 29 - 66,880 രൂപ (+)
മാർച്ച് 30 - മാറ്റമില്ല
മാർച്ച് 31 - 67,400 രൂപ (+)
ഏപ്രിൽ 1 - 68,080 രൂപ (+)
ഏപ്രിൽ 2 - മാറ്റമില്ല
ഏപ്രിൽ 3 - 68,480 രൂപ (+)