
സ്വർണവില വീണ്ടും സർവകാല റെക്കോഡിൽ!! 4 ദിവസത്തിനിടെ 3000 രൂപയുടെ വർധന
കൊച്ചി: പുത്തന്‍ റെക്കോഡ് നിരക്കിലെത്തി സ്വർണവില. ശനിയാഴ്ച (June 14) പവന് ഒറ്റയടിക്ക് 200 രൂപ വര്‍ധിച്ചതോടെയാണ് സ്വര്‍ണവില പുതിയ ഉയരം കുറിച്ചത്. ഇതോടെ 74,560 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്‍റെ വില. ഗ്രാമിന് 25 രൂപയാണ് വര്‍ധിച്ചത്. 9320 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്‍റെ വില.
വെള്ളിയാഴ്ച പവന് 1560 രൂപ വര്‍ധിച്ചതോടെ റെക്കോഡ് നിരക്കായ 74,360 രൂപയിലെത്തിയിരുന്നു. ഇതിനു മുന്‍പ് ഏപ്രില്‍ 22ന് രേഖപ്പെടുത്തിയ 74,320 രൂപയായിരുന്നു ഏറ്റവും ഉയർന്ന സ്വർണവില. ഇതും മറികടന്നാണ് ശനിയാഴ്ചത്തെ നിരക്ക്. കഴിഞ്ഞ 4 ദിവസങ്ങളിലായി പവന് 3000 രൂപയാണ് വര്‍ധിച്ചത്.
വീണ്ടും യുദ്ധത്തിലേക്ക് എത്തുമ്പോൾ സുരക്ഷിത നിക്ഷേപം എന്ന നിലയില്‍ സ്വര്‍ണത്തിലേക്ക് കൂടുതല്‍ ആളുകള്‍ ഒഴുകി എത്തിയതാണ് സ്വര്‍ണവില ഉയരാന്‍ കാരണമെന്ന് വിദഗ്ധര്‍ പറയുന്നു. അതേസമയം വെള്ളിയുടെ വിലയിൽ മാറ്റമില്ല. ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില 115 രൂപയാണ്
കഴിഞ്ഞ ഒരാഴ്ചത്തെ സ്വർണവില:
ജൂൺ 7 - 71,840 രൂപ (-)
ജൂൺ 8 - മാറ്റമില്ല
ജൂൺ 9 - 71,640 രൂപ (-)
ജൂൺ 10 - 71,560 രൂപ (-)
ജൂൺ 11 - 72,160 രൂപ (+)
ജൂൺ 12 - 72,800 രൂപ (+)
ജൂൺ 13 - 74,360 രൂപ (+)
ജൂൺ 14 - 74,560 രൂപ (+)