'ഒന്നുകൊണ്ടും പേടിക്കണ്ട'; ചരിത്രത്തിലാദ്യമായി സ്വർണവില 70,500 കടന്നു...!!

അതേസമയം വെള്ളി വിലയിൽ മാറ്റമില്ല
gold record rate today price hike 16-04-2025

'ഒന്നുകൊണ്ടും പേടിക്കണ്ട'; ചരിത്രത്തിലാദ്യമായി സ്വർണവില 70,500 കടന്നു...!!

file
Updated on

തിരുവനന്തപുരം: പുത്തന്‍ റെക്കോഡുകൾ തീർത്ത് സംസ്ഥാനത്ത് സ്വർണവില. ബുധനാഴ്ച (16/04/2025) പവന് ഒറ്റയടിക്ക് 760 രൂപ കൂടി ഒരു പവന്‍ സ്വര്‍ണത്തിന്‍റെ വില 70,520 എന്ന സര്‍വകാല റെക്കോഡ് നിരക്കിലെത്തി. ഗ്രാമിന് 95 രൂപയാണ് കൂടിയത്. 8815 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്‍റെ ഇന്നത്തെ വില.

അന്താരാഷ്ട്ര സ്വർണവില വർദ്ധിക്കുന്നതനുസരിച്ചാണ് കേരളത്തിലെ സ്വർണവിലയും കൂടുന്നത്. നിലവിലെ താരിഫ് തർക്കങ്ങളുടേയും അന്താരാഷ്ട്ര സംഘർഷങ്ങളുടേയും സാഹചര്യത്തിൽ അടുത്തൊന്നും സ്വർണവില കുറയാനുള്ള യാതൊരു സാധ്യതയും കാണുന്നില്ല.

അതേസമയം, വെള്ളിയുടെ വിലയിൽ മാറ്റമില്ല. ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില 107 രൂപയാണ്.

കഴിഞ്ഞ ഒരാഴ്ചത്തെ സ്വർണവില:

ഏപ്രിൽ 9 - 66,320 രൂപ (+)

ഏപ്രിൽ 10 - 68,480 രൂപ (+)

ഏപ്രിൽ 11 - 69960 രൂപ (+)

ഏപ്രിൽ 12 - 70,160 രൂപ (+)

ഏപ്രിൽ 13 - മാറ്റമില്ല

ഏപ്രിൽ 14 - 70,040 രൂപ (-)

ഏപ്രിൽ 15 - 69,760 രൂപ (-)

ഏപ്രിൽ 16 - 70,520 രൂപ (+)

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com