

റെക്കോർഡ് കുതിപ്പ് തുടർന്ന് സ്വർണവില; വർധന തുടരുമെന്ന് സൂചനകൾ !!
കൊച്ചി: സർവ റെക്കോർഡുകളും തിരുത്തി 66,000 രൂപയും കടന്ന് കുതിപ്പു തുടർന്ന സ്വർണവില. ബുധനാഴ്ച (19/03/2025) പവന് 320 രൂപ കൂടി ഉയർന്നതോടെ ഒരു പവന്‍ സ്വര്‍ണത്തിന്‍റെ വില 66,320 രൂപയായി. ഗ്രാമിന് 40 രൂപയാണ് കൂടിയത്. ഒരു ഗ്രാം സ്വര്‍ണത്തിന്‍റെ വില 8290 രൂപയാണ്.
മാർച്ച് 18നാണ് സംസ്ഥാനത്ത് ആദ്യമായി സ്വര്‍ണവില 66,000 തൊട്ടത്. ഇതിനു മുന്‍പ് ജനുവരി 22നാണ് സ്വർണവില ചരിത്രത്തില്‍ ആദ്യമായി 60,000 കടക്കുന്നത്.
ഓഹരി വിപണിയിലെ ചലനങ്ങളും രാജ്യാന്തര വിപണിയിലെ മാറ്റങ്ങളുമാണ് വിപണിയില്‍ പ്രതിഫലിക്കുന്നത്. അന്താരാഷ്ട്ര സ്വർണവില 3,011 ഡോളറിലേക്ക് ഉയർന്നിട്ടുണ്ട്, ഡോളറുമായി രൂപയുടെ വിനിമയ നിരക്ക് 86.77 ആണ്. ഇസ്രയേലിന്‍റെ ഗാസ ആക്രണത്തിനു ശേഷം പശ്ചിമേഷ്യന്‍ സംഘര്‍ഷം വീണ്ടും മൂർച്ഛിച്ചതാണ് സ്വര്‍ണവിലയിലെ കുതിപ്പിനു കാരണം. ഇതോടെ, സ്വർണവില ഇനിയും ഉയരുമെന്ന സൂചനകളാണ് ലഭിക്കുന്നത്.
അതേസമയം, വെള്ളിയുടെ വിലയും ഉയർന്നു. ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില 111 രൂപയായി.
കഴിഞ്ഞ ഒരാഴ്ചത്തെ സ്വർണവില:
മാർച്ച് 12 - 64,520 രൂപ (+)
മാർച്ച് 13 - 64,960 രൂപ (+)
മാർച്ച് 14 - 65,840 രൂപ (+)
മാർച്ച് 15 - 65,760 രൂപ (-)
മാർച്ച് 16 - മാറ്റമില്ല
മാർച്ച് 17 - 65,680 രൂപ (-)
മാർച്ച് 18 - 66, 000 രൂപ (+)
മാർച്ച് 19 - 66,6320 രൂപ (+)