ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിരക്ക് !! ഒടുവിൽ സ്വര്‍ണവില 60,000 കടന്നു !!

അതേസമയം, വെള്ളിയുടെ വിലയിൽ മാറ്റമില്ല
gold record rate today price hike 22-01-2025
ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിരക്ക് !! ഒടുവിൽ സ്വര്‍ണവില 60,000 വും കടന്നു !!
Updated on

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില സര്‍വകാല റെക്കോര്‍ഡില്‍. ഇന്ന് (22/01/2025) പവന് 600 രൂപയാണ് ഒറ്റയടിക്ക് കൂടിയത്. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന്‍റെ വില 60,200 രൂപയിലെത്തി. ഗ്രാമിന് 75 രൂപ കൂടി.

ഒരു ഗ്രാം സ്വര്‍ണത്തിന്‍റെ വില 7525 രൂപയാണ്. 2024 ഒക്ടോബര്‍ 31ന് രേഖപ്പെടുത്തിയ 59,640 രൂപയാണ് ഏറ്റവും ഉയര്‍ന്ന സ്വര്‍ണവില. ഈ റെക്കോര്‍ഡും കടന്നാണ് ഇപ്പോൾ സ്വര്‍ണവില കുതിക്കുന്നത്.

ഈ മാസത്തിന്‍റെ തുടക്കത്തില്‍ 57,200 രൂപയായിരുന്നു ഒരു പവന്‍ സ്വര്‍ണത്തിന്‍റെ വില. ഇതു തന്നെയാണ് ഈ മാസത്തിലെ ഏറ്റവും താഴ്ന്ന നിലവാരം. രാജ്യാന്തര വിപണിയിലെ മാറ്റങ്ങളും ഡോളര്‍ ദുര്‍ബലമായതും അടക്കമുള്ള ഘടകങ്ങളാണ് സ്വര്‍ണവിലയെ സ്വാധീനിച്ചത്. അതേസമയം, വെള്ളിയുടെ വിലയിൽ മാറ്റമില്ല. ഗ്രാമിന് 99 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്.

ഒരാഴ്ചത്തെ സ്വർണവില ഇങ്ങനെ:

ജനുവരി 15 - 58,720 രൂപ (+)

ജനുവരി 16 - 59,120 രൂപ (+)

ജനുവരി 17 - 59,600 രൂപ (+)

ജനുവരി 18 - 59,480 രൂപ (-)

ജനുവരി 19 - മാറ്റമില്ല

ജനുവരി 20 - 59,600 രൂപ (+)

ജനുവരി 21 - മാറ്റമില്ല

ജനുവരി 21- 60,200 രൂപ (+)

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com