
ചരിത്രത്തിലാദ്യം! ഒടുവിൽ 75,000 വും കടന്ന് സ്വർണവില
തിരുവനന്തപുരം: ചരിത്രത്തിലാദ്യമായി സ്വർണവില പവന് 75,000 രൂപ പിന്നിട്ടു. ബുധനാഴ്ച ( July 22) ഒറ്റയടിക്ക് 760 രൂപ വർധിച്ചതോടെയാണ് റെക്കോഡ് നിരക്കിലെത്തിയത്. 75,040 രൂപയാണ് ഒരു പവൻ സ്വർണത്തിന്‍റെ ബുധനാഴ്ചത്തെ വില. ഗ്രാമിന് അനുപാതികമായി 98 രൂപ ഉയർന്ന് 9,380 രൂപയിലുമെത്തി.
ജൂൺ 14ന് രേഖപ്പെടുത്തിയ 74,560 രൂപയായിരുന്നു ഇതിനു മുൻപത്തെ റെക്കോഡ് നിരക്ക്. ഈ മാസത്തിന്‍റെ തുടക്കത്തില്‍ 72,160 രൂപയായിരുന്നു ഒരു പവന്‍ സ്വര്‍ണത്തിന്‍റെ വില.
ആഗോള വിപണിയില്‍ ട്രോയ് ഔണ്‍സിന് 3,400 ഡോളര്‍ നിലവാരത്തിലാണ് വില. ആഗോള വിപണിയിലെ വിലവര്‍ധനവാണ് രാജ്യത്തെ വിപണിയിലും പ്രതിഫലിച്ചത്. നിലവിലെ സാഹചര്യത്തിൽ രാജ്യത്തെ സ്വർണവില ഇനിയും ഉയരാന്‍ സാധ്യതയേറെയാണ് എന്നാണ് വിദഗ്ദ്ധരുടെ അഭിപ്രായം. അതേസമയം വെള്ളിയുടെ വിലയും റെക്കോഡിലാണ്. ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില 128 രൂപയാണ്.
കഴിഞ്ഞ 7 ദിവസത്തെ സ്വർണവില:
ജൂലൈ 16 - 72,800 രൂപ (-)
ജൂലൈ 17 - മാറ്റമില്ല
ജൂലൈ 18 - 73,200 രൂപ (+)
ജൂലൈ 19 - 73,360 രൂപ (+)
ജൂലൈ 20 - മാറ്റമില്ല
ജൂലൈ 21 - 73,440 രൂപ (+)
ജൂലൈ 22 - 74,280 രൂപ (+)
ജൂലൈ 23 - 75,040 രൂപ (+)