

ചരിത്രത്തിലാദ്യമായി സ്വർണവില 66,700 കടന്നു
കൊച്ചി: ഒരിടവേളയ്ക്കു ശേഷം സ്വർണവില വീണ്ടും റെക്കോർഡ് ഭേദിച്ചു. വെള്ളിയാഴ്ച (28/03/2025) ഒരു പവന്‍ സ്വര്‍ണത്തിന്‍റെ വില 65,560 എന്ന റെക്കോർഡ് നിരക്ക് മറികടന്ന് 66,720 രൂപയായി. ഗ്രാമിന് 105 രൂപയാണ് കൂടിയത്. ഒരു ഗ്രാം സ്വര്‍ണത്തിന്‍റെ വില 8340 രൂപയായി.
മാർച്ച് 18നാണ് സംസ്ഥാനത്ത് ആദ്യമായി സ്വര്‍ണവില 66,000 തൊട്ടത്. പിന്നീട് മാർച്ച് 26 നാണ് സ്വർണവില ചരിത്രത്തില്‍ ആദ്യമായി സ്വർണവില 60,500 കടക്കുന്നത്.
ഓഹരി വിപണിയിലെ ചലനങ്ങളും രാജ്യാന്തര വിപണിയിലെ മാറ്റങ്ങളുമാണ് വിപണിയില്‍ പ്രതിഫലിക്കുന്നത്. രാജ്യാന്തര സ്വർണവില ഔൺസിന് ഒറ്റയടിക്ക് 40 ഡോളറിലധികം മുന്നേറി വില 3,076.71 ഡോളറിലെത്തി.
അതേസമയം, വെള്ളി വിലയും വർധിച്ചു. ഗ്രാമിന് 3 രൂപ കൂടി 112 രൂപയായി.
കഴിഞ്ഞ ഒരാഴ്ചത്തെ സ്വർണവില:
മാർച്ച് 21 - 66,160 രൂപ (-)
മാർച്ച് 22 - 65,840 രൂപ (-)
മാർച്ച് 23 - മാറ്റമില്ല
മാർച്ച് 24 - 65,720 രൂപ (-)
മാർച്ച് 25 - 65,480 രൂപ (-)
മാർച്ച് 26 - 65,560 രൂപ (+)
മാർച്ച് 27 - 65,880 രൂപ (+)
മാർച്ച് 28 - 66,720 രൂപ (+)