സർക്കാരിന്‍റെ ഓഹരി പങ്കാളിത്തം കുറയണം: നിർമല സീതാരാമൻ | അഭിമുഖം

നിലവില്‍ കേന്ദ്ര സര്‍ക്കാരിന് എസ്ബിഐയില്‍ 57.49 ശതമാനവും ഒഎന്‍ജിസിയില്‍ 58.89 ശതമാനവും ഓഹരി പങ്കാളിത്തമാണുള്ളത്
Nirmala Sitharaman, caricature
Nirmala Sitharaman, caricature

ബി​സി​ന​സ് ലേ​ഖ​ക​ൻ

പ്ര​മു​ഖ പൊ​തു​മേ​ഖ​ലാ സ്ഥാ​പ​ന​ങ്ങ​ളാ​യ സ്റ്റേ​റ്റ് ബാ​ങ്ക് ഒ​ഫ് ഇ​ന്ത്യ (എ​സ്ബി​ഐ), ഓ​യി​ല്‍ ആ​ന്‍ഡ് നാ​ച്ചു​റ​ല്‍ ഗ്യാ​സ് കോ​ര്‍പ്പ​റേ​ഷ​ന്‍ (ഒ​എ​ന്‍ജി​സി) എ​ന്നി​വ​യി​ലെ കേ​ന്ദ്ര​സ​ര്‍ക്കാ​രി​ന്‍റെ ഭൂ​രി​പ​ക്ഷ ഓ​ഹ​രി പ​ങ്കാ​ളി​ത്തം കു​റ​യ്ക്കു​ന്ന​തി​ന് തു​റ​ന്ന മ​ന​സാ​ണു​ള്ള​തെ​ന്ന് കേ​ന്ദ്ര ധ​ന​മ​ന്ത്രി നി​ര്‍മ​ല സീ​താ​രാ​മ​ന്‍.

ത​ന്ത്ര​പ​ര​മാ​യ രം​ഗ​ങ്ങ​ളി​ലെ പൊ​തു​മേ​ഖ​ലാ സ്ഥാ​പ​ന​ങ്ങ​ളി​ല്‍ സ​ttര്‍ക്കാ​രി​ന്‍റെ ഓ​ഹ​രി പ​ങ്കാ​ളി​ത്തം 50 ശ​ത​മാ​ന​ത്തി​ലും കു​റ​യ്ക്കു​ന്ന​തി​നോ​ട് സ​ര്‍ക്കാ​രി​ന് എ​തി​ര്‍പ്പി​ല്ലെ​ന്നും അ​വ​ര്‍ വ്യ​ക്ത​മാ​ക്കി. ദേ​ശീ​യ ചാ​ന​ലി​ന് ന​ല്‍കി​യ അ​ഭി​മു​ഖ​ത്തി​ലാ​ണ് ധ​ന​മ​ന്ത്രി ഇ​ക്കാ​ര്യം പ​റ​ഞ്ഞ​ത്.

നി​ല​വി​ല്‍ കേ​ന്ദ്ര സ​ര്‍ക്കാ​രി​ന് എ​സ്ബി​ഐ​യി​ല്‍ 57.49 ശ​ത​മാ​ന​വും ഒ​എ​ന്‍ജി​സി​യി​ല്‍ 58.89 ശ​ത​മാ​ന​വും ഓ​ഹ​രി പ​ങ്കാ​ളി​ത്ത​മാ​ണു​ള്ള​ത്. ഓ​ഹ​രി പ​ങ്കാ​ളി​ത്തം 50 ശ​ത​മാ​ന​ത്തി​ലും കു​റ​യു​ന്ന​തോ​ടെ ഈ ​ര​ണ്ട് ക​മ്പ​നി​ക​ളി​ലെ​യും സ​ര്‍ക്കാ​രി​ന്‍റെ നി​യ​ന്ത്ര​ണം ന​ഷ്ട​മാ​കും. സ്വ​കാ​ര്യ നി​ക്ഷേ​പ​ക​രു​ടെ നി​യ​ന്ത്ര​ണം വ​രു​ന്ന​തോ​ടെ പൊ​തു​മേ​ഖ​ലാ ക​മ്പ​നി​ക​ളു​ടെ പ്ര​വ​ര്‍ത്ത​ന​ക്ഷ​മ​ത മെ​ച്ച​പ്പെ​ടു​മെ​ന്നാ​ണ് സ​ര്‍ക്കാ​ര്‍ നി​ല​പാ​ട്.

പൊ​തു​മേ​ഖ​ലാ ക​മ്പ​നി​ക​ളു​ടെ മൂ​ല്യ​വ​ർ​ധ​ന ല​ക്ഷ്യ​മി​ട്ട് നി​ര​വ​ധി ന​ട​പ​ടി​ക​ളാ​ണ് സ്വീ​ക​രി​ക്കു​ന്ന​തെ​ന്നും അ​വ​ര്‍ പ​റ​യു​ന്നു. ക​ഴി​ഞ്ഞ വ​ര്‍ഷ​ങ്ങ​ളി​ല്‍ നി​ര​വ​ധി ക​മ്പ​നി​ക​ളി​ലെ കേ​ന്ദ്ര സ​ര്‍ക്കാ​രി​ന്‍റെ ഓ​ഹ​രി​ക​ള്‍ വി​പ​ണി​യി​ല്‍ വി​റ്റ​ഴി​ച്ചെ​ങ്കി​ലും പൂ​ര്‍ണ​മാ​യ സ്വ​കാ​ര്യ​വ​ത്ക​ര​ണം എ​യ​ര്‍ ഇ​ന്ത്യ​യി​ല്‍ മാ​ത്ര​മാ​ണ് ന​ട​ത്തി​യ​ത്.

ഇ​തോ​ടൊ​പ്പം സാ​മ്പ​ത്തി​ക പ​രി​ഷ്ക​ര​ണ ന​ട​പ​ടി​ക​ള്‍ ശ​ക്ത​മാ​യി തു​ട​രു​മെ​ന്നും അ​വ​ര്‍ കൂ​ട്ടി​ച്ചേ​ര്‍ത്തു. പ​ത്ത് വ​ര്‍ഷ​ത്തി​നി​ടെ ന​രേ​ന്ദ്ര മോ​ദി സ​ര്‍ക്കാ​ര്‍ ന​ട​ത്തി​യ സാ​മ്പ​ത്തി​ക പ​രി​ഷ്കാ​ര​ങ്ങ​ള്‍ വി​പ​ണി​യി​ല്‍ ഏ​റെ ഗു​ണ​ക​ര​മാ​യ മാ​റ്റ​ങ്ങ​ള്‍ സൃ​ഷ്ടി​ച്ചി​ട്ടു​ണ്ട്. നി​ക്ഷേ​പ സാ​ഹ​ച​ര്യം മെ​ച്ച​പ്പെ​ടാ​നും പൊ​തു​മേ​ഖ​ലാ സ്ഥാ​പ​ന​ങ്ങ​ളു​ടെ മൂ​ല്യം വ​ർ​ധി​പ്പി​ക്കാ​നും ഇ​തു സ​ഹാ​യി​ച്ചു. ഇ​ന്ത്യ​യി​ലേ​ക്ക് വ​ലി​യ തോ​തി​ല്‍ വി​ദേ​ശ നി​ക്ഷേ​പം ഒ​ഴു​കി​യെ​ത്തു​ന്ന​തി​നും പ​രി​ഷ്ക​ര​ണ ന​ട​പ​ടി​ക​ള്‍ കൊ​ണ്ട് ക​ഴി​ഞ്ഞു.

സാ​മ്പ​ത്തി​ക രം​ഗ​ത്തെ അ​നു​കൂ​ല സാ​ഹ​ച​ര്യ​ങ്ങ​ള്‍ ക​ണ​ക്കി​ലെ​ടു​ത്താ​ല്‍ ന​ട​പ്പു സാ​മ്പ​ത്തി​ക വ​ര്‍ഷ​ത്തി​ല്‍ ഇ​ന്ത്യ​യു​ടെ വ​ള​ര്‍ച്ചാ നി​ര​ക്ക് ഏ​ഴ് ശ​ത​മാ​ന​മാ​കും. വ​ള​ര്‍ച്ച​യെ ബാ​ധി​ക്കാ​ത്ത ത​ര​ത്തി​ല്‍ നാ​ണ​യ​പ്പെ​രു​പ്പം നി​യ​ന്ത്രി​ക്കാ​ന്‍ ക​ഴി​യു​മെ​ന്നു വ്യ​ക്ത​മാ​ക്കി.

Trending

No stories found.

Latest News

No stories found.