കേ​ര​ള​ത്തി​ല്‍ ഗ്രീ​ന്‍ ഹൈ​ഡ്ര​ജ​ന്‍ പ്ലാ​ന്‍റി​ന് സാ​ധ്യ​ത തെ​ളി​യു​ന്നു

ബി​നാ റി​ഫൈ​ന​റി​യി​ല്‍ 20 മെ​ഗാ​വാ​ട്ട് സ്ഥാ​പി​ത ശേ​ഷി​യു​ള്ള ഗ്രീ​ന്‍ ഹൈ​ഡ്ര​ജ​ന്‍ പ്ലാ​ന്‍റാ​ണ് ബി​പി​സി​എ​ല്‍ ആ​രം​ഭി​ക്കു​ന്ന​ത്
കേ​ര​ള​ത്തി​ല്‍ ഗ്രീ​ന്‍ ഹൈ​ഡ്ര​ജ​ന്‍ പ്ലാ​ന്‍റി​ന് സാ​ധ്യ​ത തെ​ളി​യു​ന്നു
Updated on: 

ബി​സി​ന​സ് ലേ​ഖ​ക​ൻ

കൊ​ച്ചി: നാ​ളെ​യു​ടെ ഇ​ന്ധ​ന​മാ​യി വി​ല​യി​രു​ത്തു​ന്ന ഗ്രീ​ന്‍ ഹൈ​ഡ്ര​ജ​ന്‍റെ ഉ​ത്പാ​ദ​ന പ്ലാ​ന്‍റ് കേ​ര​ള​ത്തി​ലും സ്ഥാ​പി​ക്കാ​ന്‍ സാ​ധ്യ​ത തെ​ളി​യു​ന്നു. ഭാ​ര​ത് പെ​ട്രോ​ളി​യം കോ​ര്‍പ്പ​റേ​ഷ​ന്‍റെ കൊ​ച്ചി റി​ഫൈ​ന​റി​യാ​ണ് സം​സ്ഥാ​ന​ത്തെ ആ​ദ്യ ഗ്രീ​ന്‍ ഹൈ​ഡ്ര​ജ​ന്‍ ഉ​ത്പാ​ദ​ന​ത്തി​നു​ള്ള പ്ലാ​ന്‍റ് ആ​രം​ഭി​ക്കാ​നു​ള്ള ശ്ര​മ​ങ്ങ​ള്‍ ന​ട​ക്കു​ന്ന​ത്.

അ​ടു​ത്ത നാ​ലു വ​ര്‍ഷ​ത്തി​നു​ള്ളി​ല്‍ ഫോ​സി​ല്‍ ഇ​ന്ധ​ന​ത്തി​നു ബ​ദ​ലാ​യി ഗ്രീ​ന്‍ ഹൈ​ഡ്ര​ജ​ന്‍ ഉ​പ​യോ​ഗി​ക്കാ​നു​ള്ള കേ​ന്ദ്ര​സ​ര്‍ക്കാ​രി​ന്‍റെ തീ​രു​മാ​ന​ത്തി​ന് ചു​വ​ടു​പി​ടി​ച്ചാ​ണ് പു​തി​യ നീ​ക്കം. ബി​പി​സി​എ​ല്ലി​ന്‍റെ മൂ​ന്ന് പ്ര​മു​ഖ റി​ഫൈ​ന​റി​ക​ള്‍ സ്ഥി​തി ചെ​യ്യു​ന്ന മും​ബൈ, കൊ​ച്ചി, ബി​നാ എ​ന്നി​വ​യി​ല്‍ വി​വി​ധ ഘ​ട്ട​ങ്ങ​ളാ​യി ഗ്രീ​ന്‍ ഹൈ​ഡ്ര​ജ​ന്‍ ഉ​ത്പാ​ദ​നം ആ​രം​ഭി​ക്കാ​നു​ള്ള ച​ര്‍ച്ച​ക​ളാ​ണ് പു​രോ​ഗ​മി​ക്കു​ന്ന​ത്.

രാ​ജ്യ​ത്തെ ഏ​റ്റ​വും വ​ലി​യ ഗ്രീ​ന്‍ ഹൈ​ഡ്ര​ജ​ന്‍ ഉ​ത്പാ​ദ​ന പ്ലാ​ന്‍റ് മ​ധ്യ​പ്ര​ദേ​ശി​ലെ ബി​ന റി​ഫൈ​ന​റി​യി​ല്‍ ആ​രം​ഭി​ക്കു​ന്ന​തി​നു​ള്ള ടെ​ൻ‌​ഡ​ര്‍ ന​ട​പ​ടി​ക​ള്‍ക്ക് ബി​പി​സി​എ​ല്‍ ക​ഴി​ഞ്ഞ ദി​വ​സം തു​ട​ക്ക​മി​ട്ടി​രു​ന്നു. ബി​നാ റി​ഫൈ​ന​റി​യി​ല്‍ 20 മെ​ഗാ​വാ​ട്ട് സ്ഥാ​പി​ത ശേ​ഷി​യു​ള്ള ഗ്രീ​ന്‍ ഹൈ​ഡ്ര​ജ​ന്‍ പ്ലാ​ന്‍റാ​ണ് ബി​പി​സി​എ​ല്‍ ആ​രം​ഭി​ക്കു​ന്ന​ത്. കൊ​ച്ചി റി​ഫൈ​ന​റി​യി​ല്‍ സ്ഥ​ല പ​രി​മി​തി​യു​ള്ള​തു മൂ​ല​മാ​ണ് ഈ ​പ​ദ്ധ​തി കേ​ര​ള​ത്തി​ന് ന​ഷ്ട​മാ​യ​ത്.

അ​ടു​ത്ത മൂ​ന്ന് വ​ര്‍ഷ​ത്തി​നു​ള്ളി​ല്‍ റി​ഫൈ​നി​ങ് മൂ​ല​മു​ള്ള അ​ന്ത​രീ​ക്ഷ മ​ലി​നീ​ക​ര​ണം ഒ​ഫ് സെ​റ്റ് ചെ​യ്യു​ന്ന ത​ര​ത്തി​ല്‍ ഗ്രീ​ന്‍ ഹൈ​ഡ്ര​ജ​ന്‍റെ​യും പു​ന​രു​ജ്ജീ​വ​ന എ​ന​ര്‍ജി​യു​ടെ​യും ഉ​ത്പാ​ദ​നം ഗ​ണ്യ​മാ​യി വ​ർ​ധി​പ്പി​ക്കാ​നാ​ണ് ബി​പി​സി​എ​ല്‍ ഒ​രു​ങ്ങു​ന്ന​ത്. ഇ​തി​നാ​യി കൊ​ച്ചി റി​ഫൈ​ന​റി ഉ​ള്‍പ്പെ​ടെ​യു​ള്ള സ്ഥ​ല​ങ്ങ​ളി​ല്‍ സൗ​രോ​ര്‍ജ, കാ​റ്റാ​ടി പ്ലാ​ന്‍റു​ക​ള്‍ തു​ട​ങ്ങാ​നാ​യി 1,600 കോ​ടി രൂ​പ​യു​ടെ നി​ക്ഷേ​പ പ​ദ്ധ​തി​ക്കാ​ണ് ബി​പി​സി​എ​ല്‍ തു​ട​ക്ക​മി​ട്ടി​ട്ടു​ള്ള​ത്.

ബ​ദ​ല്‍ ഇ​ന്ധ​ന​ങ്ങ​ളു​ടെ ഉ​ത്പാ​ദ​നം നി​ല​വി​ലു​ള്ള 50 മെ​ഗാ​വാ​ട്ടി​ല്‍ നി​ന്നും 2025ഓ​ടെ ഒ​രു ജി​ഗാ​വാ​ട്ടാ​യി ഉ​യ​ര്‍ത്താ​നാ​ണ് ക​മ്പ​നി ല​ക്ഷ്യ​മി​ടു​ന്ന​ത്. അ​ടു​ത്ത മൂ​ന്ന് വ​ര്‍ഷ​ത്തി​നു​ള്ളി​ല്‍ ഫോ​സി​ല്‍ ഇ​ന്ധ​നം ഉ​പ​യോ​ഗി​ച്ച് ഓ​ടു​ന്ന വാ​ഹ​ന​ങ്ങ​ള്‍ക്ക് ക​ടു​ത്ത നി​യ​ന്ത്ര​ണ​ങ്ങ​ള്‍ സ​ര്‍ക്കാ​ര്‍ ഏ​ര്‍പ്പെ​ടു​ത്താ​ന്‍ ഇ​ട​യു​ള്ള​തി​നാ​ല്‍ ഗ്രീ​ന്‍ ഹൈ​ഡ്ര​ജ​ന്‍, സൗ​രോ​ർ​ജം, കാ​റ്റാ​ടി തു​ട​ങ്ങി​യ ബ​ദ​ല്‍ ഇ​ന്ധ​ന മേ​ഖ​ല​ക​ളി​ലേ​ക്ക് വ​ന്‍ തോ​തി​ല്‍ നി​ക്ഷേ​പം ഒ​ഴു​ക്കാ​നാ​ണ് ബി​പി​സി​എ​ല്ലി​ന്‍റെ പ​ദ്ധ​തി. 2040ല്‍ ​ബ​ദ​ല്‍ ഇ​ന്ധ​ന ഉ​ത്പാ​ദ​ന ശേ​ഷി പ​ത്ത് ജി​ഗാ​വാ​ട്ടാ​യി ഉ​യ​ര്‍ത്താ​നാ​ണ് ക​മ്പ​നി ല​ക്ഷ്യ​മി​ടു​ന്ന​ത്.

ഗ്രീ​ന്‍ ഹൈ​ഡ്ര​ജ​ന്‍ നി​ർ​മാ​ണ പ്ലാ​ന്‍റി​നാ​യി അ​ധി​ക ഭൂ​മി ല​ഭ്യ​മാ​ക്കി സം​സ്ഥാ​ന സ​ര്‍ക്കാ​ര്‍ ബി​പി​സി​എ​ല്‍ മാ​നെ​ജ്മെ​ന്‍റു​മാ​യി ഇ​തി​നാ​യി ച​ര്‍ച്ച ന​ട​ത്താ​ന്‍ ത​യാ​റാ​ക​ണ​മെ​ന്ന് കൊ​ച്ചി റി​ഫൈ​ന​റി​യി​ലെ ഒ​രു ഉ​യ​ര്‍ന്ന ഉ​ദ്യോ​ഗ​സ്ഥ​ന്‍ പ​റ​ഞ്ഞു. ഇ​തോ​ടൊ​പ്പം രാ​ജ്യ​ത്തെ മ​റ്റ് മു​ന്‍നി​ര പൊ​തു​മേ​ഖ​ലാ എ​ണ്ണ, ഇ​ന്ധ​ന രം​ഗ​ത്ത് പ്ര​വ​ര്‍ത്തി​ക്കു​ന്ന ക​മ്പ​നി​ക​ളാ​യ ഇ​ന്ത്യ​ന്‍ ഓ​യി​ല്‍ കോ​ര്‍പ്പ​റേ​ഷ​ന്‍, ഹി​ന്ദു​സ്ഥാ​ന്‍ ഓ​യി​ല്‍ കോ​ര്‍പ്പ​റേ​ഷ​ന്‍, ഗെ​യ്‌​ല്‍, എ​ന്‍ടി​പി​സി തു​ട​ങ്ങി​യ​വ​യും ഗ്രീ​ന്‍ ഹൈ​ഡ്ര​ജ​ന്‍ ഉ​ത്പാ​ദ​ന മേ​ഖ​ല​യി​ല്‍ വ​ന്‍ നി​ക്ഷേ​പം ന​ട​ത്താ​നു​ള്ള ത​യാ​റെ​ടു​പ്പി​ലാ​ണ്. എ​ഫ്എ​സി​ടി ഉ​ള്‍പ്പെ​ടെ​യു​ള്ള പൊ​തു​മേ​ഖ​ലാ സ്ഥാ​പ​ന​ങ്ങ​ള്‍ പ​ല​തും ഗ്രീ​ന്‍ ഹൈ​ഡ്ര​ജ​ന്‍ ഉ​പ​യോ​ഗി​ക്കാ​നു​ള്ള സാ​ധ്യ​ത​ക​ള്‍ പ​രി​ഗ​ണി​ക്കു​ന്ന​തി​നാ​ല്‍ ഈ ​രം​ഗ​ത്ത് വ​രും വ​ര്‍ഷ​ങ്ങ​ളി​ല്‍ വ​ന്‍ നി​ക്ഷേ​പ ഒ​ഴു​ക്കി​നാ​ണ് വ​ഴി തെ​ളി​യു​ന്ന​തെ​ന്ന് വി​ദ​ഗ്ധ​ര്‍ ചൂ​ണ്ടി​ക്കാ​ട്ടു​ന്നു.