ജിഎസ്‌ടി അപ്പീൽ ഫയൽ ചെയ്യാത്തവർക്ക് 31 വരെ അവസരം

നിശ്ചിത സമയം കഴിഞ്ഞ ശേഷം അപ്പീൽ ഫയൽ ചെയ്തു എന്ന കാരണത്താൽ അപ്പീലുകൾ നിരസിക്കപ്പെട്ടവർക്കും അവസരം പ്രയോജനപ്പെടുത്താം
Representative image for GST calculation
Representative image for GST calculationImage by Drazen Zigic on Freepik

തിരുവനന്തപുരം: ജിഎസ്ടി അപ്പീൽ യഥാസമയം ഫയൽ ചെയ്യാത്തവർക്ക് 31 വരെ അവസരം. ചരക്ക് സേവന നികുതി നിയമം, 2017 ലെ വകുപ്പ് 73 അല്ലെങ്കിൽ 74 പ്രകാരം നികുതിദായകർക്ക് ചരക്ക് സേവന നികുതി വകുപ്പിൽ നിന്ന് 2023 മാർച്ച് 31 വരെ നൽകിയിട്ടുള്ള ഉത്തരവുകളിന്മേൽ നിശ്ചിത സമയ പരിധിക്കുള്ളിൽ അപ്പീൽ ഫയൽ ചെയ്യാൻ വിട്ട്‌പോയവർക്ക് നിയമാനുസൃതം അപ്പീൽ ഫയൽ ചെയ്യുവാൻ ഒരവസരം കൂടി അനുവദിക്കുന്നതായാണ് വിശദീകരണം. നിശ്ചിത സമയം കഴിഞ്ഞ ശേഷം അപ്പീൽ ഫയൽ ചെയ്തു എന്ന കാരണത്താൽ അപ്പീലുകൾ നിരസിക്കപ്പെട്ടവർക്കും ഈ അവസരം പ്രയോജനപ്പെടുത്താം.

നികുതിദായകന് ആക്ഷേപം ഇല്ലാത്ത തുകയുണ്ടെങ്കിൽ (നികുതി, പലിശ, ഫൈൻ, ഫീ, പിഴ എന്നീ ഇനങ്ങളിൽ) ആയത് പൂർണ്ണമായും അടച്ചുകൊണ്ട് വേണം അപ്പീൽ ഫയൽ ചെയ്യേണ്ടത്. തർക്കവിഷയത്തിലുള്ള നികുതിയുടെ 12.5 ശതമാനം മുൻകൂർ ആയി അടക്കണം. ഈ 12.5 ശതമാനം വരുന്ന തുകയുടെ 20 ശതമാനം നിർബന്ധമായും പണമായും, ബാക്കി പണമായോ, ഇൻപുട്ട് ടാക്‌സ് ക്രെഡിറ്റ് ഉപയോഗിച്ചോ ഒടുക്കാം. നികുതി ഇനം ഉൾപ്പെട്ടിട്ടില്ലാത്ത ഉത്തരവുകൾക്കെതിരെ ഈ അവസരം പ്രയോജനപ്പെടുത്തി അപ്പീൽ ഫയൽ ചെയ്യുവാൻ സാധിക്കില്ല.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com