
തിരുവനന്തപുരം: ജിഎസ്ടി നിയമപ്രകാരം 2022-23 സാമ്പത്തിക വര്‍ഷത്തിലെ കച്ചവട സംബന്ധമായ വിട്ടുപോയ വിറ്റു വരവ് വിവരങ്ങള്‍ കൂട്ടിച്ചേര്‍ക്കുന്നതിനും നേരത്തേ നല്‍കിയവയില്‍ ആവശ്യമായ തിരുത്തലുകള്‍ വരുത്തുന്നതിനും നവംബര്‍ 30 വരെ അവസരമുണ്ടാകും.
ജിഎസ്ടിആര്‍ 3ബി റിട്ടേണ്‍ ഫയല്‍ ചെയ്യുന്ന എല്ലാ നികുതിദായകരും 2022-23 സാമ്പത്തിക വര്‍ഷത്തെ അവരവരുടെ ജിഎസ്ടിആര്‍ 2B സ്റ്റേറ്റ്‌മെന്‍റിൽ ലഭ്യമായിട്ടുള്ള മുഴുവന്‍ ഇന്‍പുട്ട് ടാക്‌സ് ക്രെഡിറ്റ് പൂര്‍ണമായും എടുക്കുകയും അനര്‍ഹമായ ഇന്‍പുട്ട് ടാക്‌സ് ക്രെഡിറ്റ് ജിഎസ്ടിആര്‍ 3ബി റിട്ടേണിലെ 4 B (1) എന്ന ടേബിളിലൂടെ ശരിയായ രീതിയില്‍ റിവേഴ്‌സല്‍ ചെയ്യേണ്ടതുമാണ്.
എല്ലാ ജിഎസ്ടിആര്‍ ത്രീ ബി റിട്ടേണ്‍ ഫയല്‍ ചെയ്യുന്ന നികുതിദായകരായ വ്യാപാരികളും, ഈ രംഗത്തെ പ്രൊഫഷണല്‍സും ഇക്കാര്യം വളരെ സൂക്ഷ്മതയോടു കൂടി ചെയ്യേണ്ടതാണെന്ന് സംസ്ഥാന ചരക്ക് സേവന നികുതി കമ്മീഷണര്‍ അറിയിച്ചു.