ലിവർപൂളുമായും പിഎസ്‌ജിയുമായും കൈകോർത്ത് ഹയർ

ഗൃഹോപകരണ ബ്രാൻഡായ ഹയർ അപ്ലയൻസസ്, ലിവർപൂൾ ഫുട്ബോൾ ക്ലബ്ബുമായും പാരീസ് സെന്‍റ്-ജെർമെയ്‌നുമായും ആഗോള പങ്കാളിത്തം പ്രഖ്യാപിച്ചു
ലിവർപൂളുമായും പിഎസ്‌ജിയുമായും കൈകോർത്ത് ഹയർ | Haier tie up with Liverpool. PSG

ലിവർപൂൾ ഫുട്ബോൾ ക്ലബ്ബുമായും പാരീസ് സെന്‍റ്-ജെർമെയ്‌നുമായും ഹയർ അപ്ലയൻസസ് പങ്കാളിത്തം പ്രഖ്യാപിച്ചു.

Updated on

ഗൃഹോപകരണ ബ്രാൻഡായ ഹയർ അപ്ലയൻസസ്, ലിവർപൂൾ ഫുട്ബോൾ ക്ലബ്ബുമായും പാരീസ് സെന്‍റ്-ജെർമെയ്‌നുമായും ആഗോള പങ്കാളിത്തം പ്രഖ്യാപിച്ചു. ഐഎഫ്എ ബെർലിനിൽ നടത്തിയ ഹയറിന്‍റെ പുതിയ ബ്രാൻഡ് സ്ട്രാറ്റജി പുറത്തിറക്കുന്ന ചടങ്ങിലാണ് കരാർ ഒപ്പുവച്ചത്. ഇതനുസരിച്ച്, സ്റ്റേഡിയം, ഡിജിറ്റൽ, റീട്ടെയിൽ ടച്ച്‌പോയിന്‍റുകൾ എന്നിവ മുഴുവൻ ഹയർ ആക്ടിവേറ്റ് ചെയ്യും.

ഇതു കൂടാതെ, ആഗോളതലത്തിൽ ഏറ്റവും കൂടുതൽ പ്രേക്ഷകരെ ആകർഷിക്കുന്ന ഫുട്ബോൾ ലീഗുകളിലൊന്നായ ലാലിഗയുമായും, യൂറോപ്പിലെ ഏറ്റവും വേഗത്തിൽ വളരുന്ന ദേശീയ ലീഗുകളിൽ ഒന്നായ ലിഗ പോർച്ചുഗലുമായും, റോയൽ മൊറോക്കൻ ഫുട്ബോൾ ഫെഡറേഷനുമായും പങ്കാളിത്തം സ്ഥാപിക്കുമെന്ന് ഹയർ അറിയിച്ചു.

ടെന്നീസ് ഉൾപ്പെടെ കായിക ലോകത്ത് പുതിയ ഡ്യുവൽ-സ്പോൺസർഷിപ്പ് സ്ട്രാറ്റജിയുടെ ഭാഗമായ ഹെയർ 2028 വരെ എടിപി ടൂറുമായുള്ള കരാറും പുതുക്കിയിട്ടുണ്ട്. പ്ലാവ ലഗുണ ക്രൊയേഷ്യ ഓപ്പൺ (ഉമാഗ്), എബിഎൻ അമ്രോ ഓപ്പൺ (റോട്ടർഡാം), ബിഎംഡബ്ല്യു ഓപ്പൺ (മ്യൂണിച്ച്), ടൂറിനിലെ നിറ്റോ എടിപി ഫൈനലുകൾ എന്നിവയുമായും പങ്കാളിത്തത്തിലെത്തിയിരുന്നു.

പുതിയ ഘട്ടത്തിൽ ഹോം അപ്ലയൻസസ് വിഭാഗത്തിൽ മാത്രമല്ല ഹോം എന്‍റർടൈൻമെന്‍റ് & ടിവിയിലും എടിപി ഗോൾഡ് പങ്കാളി എന്ന നിലയിൽ പങ്കാളിത്തം വ്യാപിപ്പിക്കുമെന്ന് ഹയർ അറിയിച്ചു.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com