കൊക്കോയ്ക്ക് നല്ല കാലം; വില 1,000 രൂപ കടന്നു, ഇനിയും വർധിച്ചേക്കും

മാർക്കറ്റിൽ ഒരുകിലോ ഉണക്ക കൊക്കോയുടെ വി ല 1,020 രൂപവരെയായി.
കൊക്കോ
കൊക്കോ

കോതമംഗലം:കൊക്കോ കർഷകർക്ക് നല്ലകാലം. ചരിത്രത്തിലാദ്യമായി കൊക്കോവില ആയിരം കടന്നതിന്‍റെ ആശ്വാസത്തിലാണ് കർഷകർ.മാർക്കറ്റിൽ ഒരുകിലോ ഉണക്ക കൊക്കോയുടെ വി ല 1,020 രൂപവരെയായി. രണ്ടുമാസം മുമ്പ് ഇത് 260 രൂപയായിരുന്നു. വില ഇനി യും ഉയരുമെന്നു കച്ചവടക്കാർ പറയുന്നു. കാഡ്ബറിസ് ഉത്പന്ന ങ്ങളുടെ ആവശ്യങ്ങൾക്കാണ് കേരളത്തിൽനിന്ന് കൊക്കോ ശേഖരിക്കുന്നത്.വിദേശ രാഷ്ട്രങ്ങളിൽ നിന്നുള്ള കൊക്കോ കുരുവിന്‍റെ ഇറക്കുമതി നിലച്ചതാണു കേരളത്തിലെ വില വർധനയ്ക്കു കാരണമെന്ന് വ്യാപാരികൾ പറയുന്നു.

വലിയ രീതിയിൽ പരി പാലനം ആവശ്യമില്ലാത്ത കൃഷിയാണു കൊക്കോ. ഇതിന്‍റെ തടിയിലേക്കു സൂര്യപ്രകാശം കിട്ടാൻ ഇളം നാമ്പുകൾ വെട്ടിമാറ്റണം. തുടർന്ന് ചാണകവും മറ്റും നൽകിയാൽ നിറയെ കായ്‌കൾ പിടിക്കും.

മുപ്പതു വർഷംവരെ കൊക്കോ മരത്തിൽനിന്ന് ആദായം കിട്ടുമെന്നു പറയപ്പെടുന്നു. കൊക്കോ കുരുവിന്‍റെ വിലവർധനയിൽ കർഷകർ ആശ്വാസത്തിലാണ്

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com