ഹോണര്‍ ചോയ്സ് വാച്ചുകള്‍ എത്തി, 3000 രൂപ വിലക്കിഴിവ്

ബ്ലൂടൂത്ത് കോളിങ്, ഒറ്റച്ചാര്‍ജില്‍ 12 ദിവസത്തെ ബാറ്ററി ആയുസ്, നീന്തുമ്പോഴും വെള്ളം കടക്കാതിരിക്കാന്‍ 5 എടിഎം ജലപ്രതിരോധം തുടങ്ങിയവ സവിശേഷതകളാണ്
Honor Choice watches
Honor Choice watches

കൊച്ചി: രൂപകല്‍പ്പനയിലും ഗുണമേന്മയിലും മികവുകളുമായി ഹോണര്‍ ചോയ്സ് വാച്ചുകള്‍ വിപണിയിലെത്തി. ആമസോണിലും പ്രധാന ഓഫ്‌ലൈന്‍ സ്റ്റോറുകളിലും വാച്ചുകള്‍ ലഭിക്കും. കറുപ്പ്, വെളുപ്പ് നിറങ്ങളില്‍ ലഭ്യമായ ഹോണര്‍ ചോയ്സ് വാച്ചിന് 8,999 രൂപയാണ് വില. എന്നാൽ, ആമസോണിൽ 3,000 രൂപ കിഴിവിൽ 5,999 രൂപയ്ക്ക് ലഭിക്കും.

1.95 ഇഞ്ച് അമൊലെഡ് അള്‍ട്രാതിന്‍ ഡിസ്പ്ലേയാണ് വാച്ചിന്‍റേത്. ജിഎന്‍എസ്എസ് മള്‍ട്ടി സിസ്റ്റം ഉപയോഗിച്ചാണ് നിര്‍മിച്ചത്. എസ്ഒഎസ് ബ്ലൂടൂത്ത് കോളിങ്, ഒറ്റച്ചാര്‍ജില്‍ 12 ദിവസത്തെ ബാറ്ററി ആയുസ്, നീന്തുമ്പോഴും വെള്ളം കടക്കാതിരിക്കാന്‍ 5 എടിഎം ജലപ്രതിരോധം തുടങ്ങിയവ സവിശേഷതകളാണ്.

ആരോഗ്യനില പരിശോധിക്കാന്‍ വാച്ചില്‍ ഹോണര്‍ ഹെല്‍ത്ത് ആപ്പുണ്ട്. ഔട്ട്ഡോര്‍, ഫിറ്റ്നെസ് പ്രവര്‍ത്തനങ്ങളെല്ലാം പരിശോധിക്കാന്‍ ഇതുവഴി സാധിക്കും.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com