ഹോട്ട്പാക്കിന് അന്താരാഷ്ട്ര ഇകോവാഡിസ് പുരസ്‌കാരം

കമ്പനി പ്രവര്‍ത്തനങ്ങളില്‍ പുലര്‍ത്തുന്ന സുസ്ഥിരതയും ധാര്‍മ്മികതയും കോര്‍പറേറ്റ് സാമൂഹിക ഉത്തരവാദിത്വവും പരിഗണിച്ചാണ് അംഗീകാരം.
Hotpack wins international EcoVadis award

ഹോട്ട്പാക്കിന് അന്താരാഷ്ട്ര ഇകോവാഡിസ് പുരസ്‌കാരം

Updated on

ദുബായ്: മലയാളികളുടെ ഉടമസ്ഥതയിലുള്ള പാക്കേജിങ് രംഗത്ത് പ്രമുഖരായ ഹോട്ട്പാക്കിന് പരിസ്ഥിതി സംരക്ഷണം, സാമൂഹിക പ്രതിബദ്ധത എന്നിവയ്ക്കുള്ള അന്താരാഷ്ട്ര ഇകോവാഡിസ് ഗോള്‍ഡ് മെഡല്‍. ലഭിച്ചു. കമ്പനി പ്രവര്‍ത്തനങ്ങളില്‍ പുലര്‍ത്തുന്ന സുസ്ഥിരതയും ധാര്‍മ്മികതയും കോര്‍പറേറ്റ് സാമൂഹിക ഉത്തരവാദിത്വവും പരിഗണിച്ചാണ് അംഗീകാരം. ആഗോളതലത്തില്‍ കമ്പനികളുടെ സാമൂഹിക ഉത്തരവാദിത്വവും ബിസിനസിലെ സുസ്ഥിരതയും വിലയിരുത്തുന്ന പ്രമുഖ ഏജന്‍സിയാണ് ഇക്കോവാഡിസ്.

പരിസ്ഥിതി സംരക്ഷണം, തൊഴില്‍-മനുഷ്യാവകാശ സംരക്ഷണം, ധാര്‍മ്മികത, സുസ്ഥിര പ്രൊക്യൂര്‍മെന്‍റ് എന്നിങ്ങനെ ഇക്കോവാഡിസിന്‍റെ നാല് സുപ്രധാന മാനദണ്ഡങ്ങള്‍ പ്രകാരം ഹോട്ട്പാക്കിന് നൂറില്‍ 80 ശതമാനം പോയിന്‍റ് നേടാനായി.

17 രാജ്യങ്ങളിലായി പ്രവര്‍ത്തിക്കുന്ന ഹോട്ട്പാക്ക് ഹോള്‍ഡിങ് ആന്‍ഡ് ഇന്‍വെസ്റ്റ്‌മെന്‍റ് ലിമിറ്റഡ് എന്ന സ്ഥാപനത്തിൽ 4300 ജീവനക്കാർ ജോലി ചെയ്യുന്നുണ്ട്

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com