26,000 രൂപ വരെയുള്ള ആനുകൂല്യങ്ങളുമായി ഐസിഐസിഐ ബാങ്ക്

ബാങ്കിന്‍റെ ക്രെഡിറ്റ്/ഡെബിറ്റ് കാര്‍ഡുകള്‍ ഉപയോഗിച്ചുള്ള നോ കോസ്റ്റ് ഇഎംഐയിലൂടെയും ആനൂകൂല്യങ്ങള്‍ നേടാം
ICICI Bank
ICICI Bank
Updated on

കൊച്ചി: ഉത്സവ കാലത്തിനു മുന്നോടിയായി ഐസിഐസിഐ ബാങ്ക് ഉപയോക്താക്കള്‍ക്കായി 26,000 രൂപ വരെയുള്ള ഇളവുകളും ആനുകൂല്യങ്ങളും ക്യാഷ്ബാക്കുകളും പ്രഖ്യാപിച്ചു.

ബാങ്കിന്‍റെ ഡെബിറ്റ്-ക്രെഡിറ്റ് കാര്‍ഡുകള്‍, ഇന്‍റര്‍നെറ്റ് ബാങ്കിങ്, റുപെ ക്രെഡിറ്റ് കാര്‍ഡുകള്‍ ഉപയോഗിച്ചുള്ള യുപിഐ, കാര്‍ഡ്‌ലെസ് ഇഎംഐ തുടങ്ങിയവയിലൂടെ ഈ ആനുകൂല്യങ്ങള്‍ നേടാം. ബാങ്കിന്‍റെ ക്രെഡിറ്റ്/ഡെബിറ്റ് കാര്‍ഡുകള്‍ ഉപയോഗിച്ചുള്ള നോ കോസ്റ്റ് ഇഎംഐയിലൂടെയും ഈ ആനൂകൂല്യങ്ങള്‍ നേടാം.

ഫ്ളിപ്കാര്‍ട്ട് ദി ബിഗ് ബില്യണ്‍ ഡെയ്സ്, മിന്ത്ര ബിഗ് ഫാഷന്‍ ഫെസ്റ്റിവല്‍, ആമസോണ്‍ ഗ്രേറ്റ് ഇന്ത്യന്‍ ഫെസ്റ്റിവല്‍, ടാറ്റാ നിയോ ദി ഗ്രാൻഡ് സെയില്‍ തുടങ്ങിയവയില്‍ ആകര്‍ഷകങ്ങളായ ആനുകൂല്യങ്ങളും ഇളവുകളും പ്രഖ്യാപിച്ചിട്ടുണ്ട്. ഐഫോണ്‍ 15 നോ കോസ്റ്റ് ഇഎംഐയില്‍ പ്രത്യേക ആനുകൂല്യങ്ങളുമുണ്ട്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com