ദക്ഷിണേന്ത്യയിൽ റിട്ടയർ ചെയ്യുന്നവരുടെ എണ്ണത്തിൽ വർധന

റി​ട്ട​യ​ര്‍മെ​ന്‍റ് പ്ലാ​നി​ങ് വ​ള​രെ നേ​ര​ത്തെ ത​ന്നെ തു​ട​ങ്ങ​ണ​മെ​ന്ന് 65 ശ​ത​മാ​നം ആ​ളു​ക​ളും അ​ഭി​പ്രാ​യ​പ്പെ​ട്ടു.
ദക്ഷിണേന്ത്യയിൽ റിട്ടയർ ചെയ്യുന്നവരുടെ എണ്ണത്തിൽ വർധന

മാ​ക്സ് ലൈ​ഫ് ഇ​ൻ​ഷ്വ​റ​ന്‍സ് ക​മ്പ​നി ലി​മി​റ്റ​ഡ് കാ​ന്താ​റി​ന്‍റെ പ​ങ്കാ​ളി​ത്ത​ത്തോ​ടെ ഇ​ന്ത്യ റി​ട്ട​യ​ര്‍മെ​ന്‍റ് ഇ​ന്‍ഡ​ക്സ് സ്റ്റ​ഡി​യു​ടെ മൂ​ന്നാം പ​തി​പ്പ് പു​റ​ത്തി​റ​ക്കി. ഇ​തു​പ്ര​കാ​രം ദ​ക്ഷി​ണേ​ന്ത്യ​ക്കാ​രു​ടെ റി​ട്ട​യ​ര്‍മെ​ന്‍റ് സൂ​ചി​ക 3 പോ​യി​ന്‍റ് ഉ​യ​ര്‍ന്ന് 46 ആ​യി. വി​ര​മി​ക്ക​ലി​ന് ശേ​ഷ​മു​ള്ള മി​ക​ച്ച ആ​രോ​ഗ്യം നി​ല​നി​ര്‍ത്തു​ന്ന​തി​ന് വേ​ണ്ടി​യു​ള്ള ത​യാ​റെ​ടു​പ്പു​ക​ള്‍ വ​ര്‍ധി​ച്ചു​വെ​ന്നും റി​പ്പോ​ര്‍ട്ടി​ല്‍ പ​റ​യു​ന്നു.

വി​ര​മി​ക്ക​ലി​ന് ശേ​ഷ​മു​ള്ള ആ​രോ​ഗ്യ​കാ​ര്യ​ത്തി​ല്‍ അ​ഞ്ചി​ല്‍ മൂ​ന്നു പേ​രും ആ​രോ​ഗ്യ​ത്തി​ന്‍റെ പ്രാ​ധാ​ന്യ​ത്തെ​ക്കു​റി​ച്ച് ബോ​ധ​വാ​ന്മാ​രാ​ണെ​ന്നാ​ണ് സ​ര്‍വെ വ്യ​ക്ത​മാ​ക്കു​ന്ന​ത്. ദ​ക്ഷി​ണേ​ന്ത്യ​യി​ലെ ന​ഗ​ര​പ്ര​ദേ​ശ​ത്തു​ള്ള ഇ​ന്ത്യ​ക്കാ​രു​ടെ ആ​രോ​ഗ്യം മി​ക​ച്ച രീ​തി​യി​ല്‍ നി​ല​നി​ര്‍ത്തു​ന്ന​തി​നു​ള്ള ത​യാ​റെ​ടു​പ്പു​ക​ള്‍ സ​ര്‍വെ​യി​ല്‍ വ്യ​ക്ത​മാ​ക്കു​ന്നു. റി​ട്ട​യ​ര്‍മെ​ന്‍റ് പ്ലാ​നി​ങ് വ​ള​രെ നേ​ര​ത്തെ ത​ന്നെ തു​ട​ങ്ങ​ണ​മെ​ന്ന് വ​രും ത​ല​മു​റ​യോ​ടു​ള്ള ഉ​പ​ദേ​ശ​മാ​യി 65 ശ​ത​മാ​നം ആ​ളു​ക​ളും അ​ഭി​പ്രാ​യ​പ്പെ​ട്ടു.

ജോ​ലി ചെ​യ്തു തു​ട​ങ്ങു​മ്പോ​ള്‍ ത​ന്നെ റി​ട്ട​യ​ര്‍മെ​ന്‍റ് പ്ലാ​നി​ങ് ന​ട​ത്ത​ണ​മെ​ന്ന് 49 ശ​ത​മാ​നം ആ​ളു​ക​ളും അ​ഭി​പ്രാ​യ​പ്പെ​ട്ടു. ദ​ക്ഷി​ണേ​ന്ത്യ​യി​ലെ ആ​ളു​ക​ളി​ല്‍ 10ല്‍ ​നാ​ലു പേ​രും കൃ​ത്യ​മാ​യ മെ​ഡി​ക്ക​ല്‍ ചെ​ക്ക​പ്പു​ക​ളും പ​രി​ശോ​ധ​ന​ക​ളും ന​ട​ത്തു​ന്ന​വ​രാ​ണ്. വി​ര​മി​ച്ച​തി​ന് ശേ​ഷ​മു​ള്ള ജീ​വി​ത​ത്തെ​ക്കു​റി​ച്ച് ആ​കു​ല​ത​ക​ളെ​ക്കു​റി​ച്ച് ആ​ശ​ങ്ക​പ്പെ​ടു​ന്ന​വ​രാ​ണ് ദ​ക്ഷി​ണേ​ന്ത്യ​യി​ലെ 57 ശ​ത​മാ​നം ആ​ളു​ക​ളും.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com