ഡി​ജി​റ്റ​ല്‍ പ​ണ​മി​ട​പാ​ടി​ല്‍ ഇ​ന്ത്യ​ മുന്നേറുന്നു

ഡി​ജി​റ്റ​ല്‍ ഇ​ട​പാ​ട് കൂ​ടി​യ​തോ​ടെ ക​റ​ന്‍സി​ക്ക് സ്വീ​കാ​ര്യ​ത ഇ​ന്ത്യ​യി​ല്‍ കു​റ​യു​ക​യാ​ണ്
ഡി​ജി​റ്റ​ല്‍ പ​ണ​മി​ട​പാ​ടി​ല്‍ ഇ​ന്ത്യ​ മുന്നേറുന്നു

കൊ​ച്ചി: ഡി​ജി​റ്റ​ല്‍ പ​ണ​മി​ട​പാ​ടി​ല്‍ മ​റ്റ് രാ​ജ്യ​ങ്ങ​ളെ​യെ​ല്ലാം അ​തി​ശ​യി​പ്പി​ക്കും വി​ധം ഇ​ന്ത്യ മു​ന്നേ​റു​ക​യാ​ണെ​ന്ന് പ്ര​മു​ഖ രാ​ജ്യാ​ന്ത​ര ധ​ന​കാ​ര്യ സാ​ങ്കേ​തി​ക​വി​ദ്യാ സ്ഥാ​പ​ന​മാ​യ എ​ഫ്ഐ​എ​സി​ന്‍റെ റി​പ്പോ​ര്‍ട്ട്.

40 രാ​ജ്യ​ങ്ങ​ളി​ലെ ഡി​ജി​റ്റ​ല്‍ ഇ​ട​പാ​ടു​ക​ള്‍ വി​ല​യി​രു​ത്തി വേ​ള്‍ഡ് പേ ​ഫ്രം എ​ഫ്ഐ​എ​സ് ഗ്ലോ​ബ​ല്‍ പേ​മെ​ന്‍റ്സ് റി​പ്പോ​ര്‍ട്ട്-2023 ആ​ണ് ഇ​ക്കാ​ര്യം വ്യ​ക്ത​മാ​ക്കു​ന്ന​ത്. ത​ത്സ​മ​യം പ​ണം​കൈ​മാ​റ്റം (റി​യ​ല്‍-​ടൈം പേ​മെ​ന്‍റ​സ്/​ആ​ര്‍ടി​പി) ഉ​റ​പ്പാ​ക്കു​ന്ന മി​ക​ച്ച ഡി​ജി​റ്റ​ല്‍ പ​ണ​മി​ട​പാ​ട് സൗ​ക​ര്യ​മാ​യ യൂ​ണി​ഫൈ​ഡ് പേ​യ്മെ​ന്‍റ്സ് ഇ​ന്‍റ​ര്‍ഫേ​സാ​ണ് (യു​പി​ഐ) ഇ​ന്ത്യ​യു​ടെ ഈ ​നേ​ട്ട​ത്തി​ന് പി​ന്നി​ലെ​ന്നും റി​പ്പോ​ര്‍ട്ടി​ലു​ണ്ട്.‌

ഡി​ജി​റ്റ​ല്‍ ഇ​ട​പാ​ട് കൂ​ടി​യ​തോ​ടെ ക​റ​ന്‍സി​ക്ക് സ്വീ​കാ​ര്യ​ത ഇ​ന്ത്യ​യി​ല്‍ കു​റ​യു​ക​യാ​ണ്. 2019ല്‍ ​മൊ​ത്തം വ്യാ​പാ​ര ഇ​ട​പാ​ടി​ല്‍ (പി​ഒ​എ​സ്) 71 ശ​ത​മാ​നം ക​റ​ന്‍സി​ക​ളാ​യി​രു​ന്ന​ത് 2022ല്‍ 27 ​ശ​ത​മാ​ന​മാ​യി കു​റ​ഞ്ഞു. ഇ-​കൊ​മേ​ഴ്സി​ലെ അ​ക്കൗ​ണ്ട്-​ടു-​അ​ക്കൗ​ണ്ട് (എ2​എ) ഇ​ട​പാ​ട് 2021നേ​ക്കാ​ള്‍ 53 ശ​ത​മാ​നം ഉ​യ​ര്‍ന്ന് ക​ഴി​ഞ്ഞ​വ​ര്‍ഷം 1200 കോ​ടി ഡോ​ള​റി​ലെ​ത്തി (ഏ​ക​ദേ​ശം ഒ​രു​ല​ക്ഷം കോ​ടി രൂ​പ). ഡി​ജി​റ്റ​ല്‍ വാ​ല​റ്റു​ക​ളു​ടെ വ​ള​ര്‍ച്ചാ നി​ര​ക്ക് 5 ശ​ത​മാ​ന​ത്തി​ല്‍ നി​ന്ന് 35 ശ​ത​മാ​ന​മാ​യി.

2020 മാ​ര്‍ച്ചി​നെ അ​പേ​ക്ഷി​ച്ച് 2022 ഓ​ഗ​സ്റ്റി​ലേ​ക്ക് എ​ത്തു​മ്പോ​ള്‍ യു​പി​ഐ ഇ​ട​പാ​ടി​ലു​ണ്ടാ​യ വ​ള​ര്‍ച്ച 427 ശ​ത​മാ​ന​മാ​ണ്. ഗൂ​ഗ്ള്‍ പേ, ​ഫോ​ണ്‍ പേ, ​പേ​ടി​എം തു​ട​ങ്ങി​യ യു​പി​ഐ പ്ലാ​റ്റ്ഫോ​മു​ക​ളു​ടെ സ്വീ​കാ​ര്യ​ത​യാ​ണ് നേ​ട്ട​മാ​യ​ത്. സ്മാ​ര്‍ട്ട്ഫോ​ണ്‍, അ​തി​വേ​ഗ ഇ​ന്‍റ​ര്‍നെ​റ്റ് എ​ന്നി​വ​യു​ടെ വ്യാ​പ​ന​വും ക​രു​ത്താ​യി. 2020 ഡി​സം​ബ​റി​ല്‍ 220 കോ​ടി​യാ​യി​രു​ന്ന യു​പി​ഐ ഇ​ട​പാ​ട് ക​ഴി​ഞ്ഞ ഡി​സം​ബ​റി​ല്‍ 780 കോ​ടി​യി​ലു​മെ​ത്തി. 2026ഓ​ടെ ക​റ​ന്‍സി ഇ​ട​പാ​ടു​ക​ള്‍ 12-14 ശ​ത​മാ​ന​മാ​യി ചു​രു​ങ്ങു​മെ​ന്നാ​ണ് വി​ല​യി​രു​ത്ത​ല്‍. ഇ-​കൊ​മേ​ഴ്സി​ലെ അ​ക്കൗ​ണ്ട്-​ടു-​അ​ക്കൗ​ണ്ട് (എ2​എ) ഇ​ട​പാ​ട് 3600 കോ​ടി ഡോ​ള​റി​ലേ​ക്കും (ഏ​ക​ദേ​ശം 3 ല​ക്ഷം കോ​ടി രൂ​പ) എ​ത്തി​യേ​ക്കും.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com