

ന്യൂഡൽഹി: 2013ലെ ഇന്ത്യയല്ല ഇപ്പോഴത്തെ ഇന്ത്യയെന്നും പത്ത് വർഷമെന്ന ചുരുങ്ങിയ കാലയളവിൽ രാജ്യം ഗണ്യമായ മാറ്റത്തിനു വിധേയമായിട്ടുണ്ടെന്നും ബ്രോക്കറേജ് സ്ഥാപനമായ മോർഗൻ സ്റ്റാൻലിയുടെ റിപ്പോർട്ട്.
റിപ്പോർട്ടിൽ ലിസ്റ്റ് ചെയ്യുന്ന 10 പ്രധാന മാറ്റങ്ങൾ ഇവ:
കോർപ്പറെറ്റ് ടാക്സ് ഇതര രാജ്യങ്ങളുടേതിനു സമാനമാക്കി
അടിസ്ഥാന സൗകര്യ വികസനത്തിൽ നിക്ഷേപം വർധിപ്പിച്ചു
ഏകീകൃത നികുതിയായ ജിഎസ്‌ടിയുടെ കളക്‌ഷൻ വർധിപ്പിച്ചു
ഡിജിറ്റൽ പണമിടപാടുകൾ വർധിച്ചു
സബ്സിഡികൾ ഗുണഭോക്താക്കളുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് നേരിട്ട് എത്തിത്തുടങ്ങി
പാപ്പരത്ത അപേക്ഷകൾ പരിഗണിക്കുന്നതിനു പുതിയ മാനദണ്ഡം വന്നു
നാണ്യപ്പെരുപ്പ ലക്ഷ്യം നിശ്ചയിക്കുന്നതിൽ അയവുള്ള സമീപനം
നേരിട്ടുള്ള വിദേശ നിക്ഷേപത്തിൽ പ്രത്യേകം ശ്രദ്ധ
കോർപ്പറെറ്റ് ലാഭത്തിനു സർക്കാർ പിന്തുണ
റിയൽ എസ്റ്റേറ്റ് മേഖലയ്ക്കായി കൊണ്ടുവന്ന നിയമം
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഭരണത്തിൽ, ലോകക്രമത്തിൽ ഇന്ത്യ നിർണായക സ്ഥാനത്തെത്തിയെന്നും റിപ്പോർട്ട് വിലയിരുത്തുന്നു. ഏഷ്യയുടെയും ലോകത്തിന്റെ തന്നെയും വളർച്ചയുടെ പ്രധാന ഘടകമായി ഇന്ത്യ മാറി- അമെരിക്കൻ നിക്ഷേപക സ്ഥാപനമായ മോർഗൻ സ്റ്റാൻലിയുടെ റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.
ജിഡിപിയിലെ ഉത്പാദന, മൂലധന ചെലവുകളുടെ ശതമാനം തുടർച്ചയായി വർധിക്കുന്നു. കയറ്റുമതി വിപണി വിഹിതം 2031ഓടെ ഇരട്ടിയിലധികമായി 4.5 ശതമാനമായി ഉയരുമെന്ന് പ്രതീക്ഷിക്കുന്നു – റിപ്പോർട്ട് വിലയിരുത്തുന്നു.
എന്നാൽ, 2014 മുതൽ ഇന്ത്യയിൽ സംഭവിച്ച ഈ മാറ്റങ്ങളെ വിദേശ നിക്ഷേപകർ കാര്യമായി കണക്കിലെടുക്കുന്നില്ലെന്നും റിപ്പോർട്ടിൽ സംശയം പ്രകടിപ്പിക്കുന്നു.